Join Our Whats App Group

തിളങ്ങുന്ന ചർമ്മം ലഭിക്കാൻ ചില സിംപിൾ ടിപ്സ്

 


പൊടിയും മലിനീകരണവും ചർമ്മത്തെ മങ്ങിയതും എണ്ണമയമുള്ളതുമാക്കും. രാസവസ്തുക്കൾ നിറഞ്ഞ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുകൊണ്ട് അതിന് പരിഹാരമാകില്ല. വളരെ സിംപിളും നാചുറൽ രീതിയിലും അതിനൊരു പരിഹാരം കാണാവുന്നതാണ്. കോസ്മെറ്റോളജിസ്റ്റും അരോമാതെറാപ്പിസ്റ്റും ഇനാറ്റൂറിന്റെ സ്ഥാപകയുമായ പൂജ നാഗദേവ് നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും മൃദുലവും തിളക്കമുള്ളതുമാക്കി മാറ്റാൻ ചില ടിപ്സ് നിർദേശിച്ചിട്ടുണ്ട്.


മലിനീകരണവും കാലാവസ്ഥയിലെ മാറ്റവും കണക്കിലെടുക്കുമ്പോൾ, ദിവസത്തിൽ ഒരു തവണ മാത്രം മുഖം വൃത്തിയാക്കിയാൽ പോര. മുഖം വൃത്തിയാക്കാൻ കൂടുതൽ സമയം ചെലവിടണം. ദിവസത്തിൽ രണ്ടു തവണയെങ്കിലും മുഖം വൃത്തിയാക്കണം. അവോക്കാഡോ പേസ്റ്റ് പോലുള്ള ഡിവൈഎഫ് ക്ലെൻസറുകളും ഇതിനായി ഉപയോഗിക്കാം. എല്ലായ്പ്പോഴും ഫെയ്സ് മാസ്കിലെ ചേരുവകൾ വായിക്കുക, ഇത് നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുക. ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം കുറയ്ക്കാതിരിക്കാൻ സൾഫേറ്റ് രഹിതമായ ക്ലെൻസർ തിരഞ്ഞെടുക്കുക.


മൂന്നു ദിവസം കൂടുമ്പോഴോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ടുതവണയോ എക്സ്ഫോളിയേറ്റ് ചെയ്യുക. ഇത് സുഷിരങ്ങൾ അൺലോക്ക് ചെയ്യാനും ചർമ്മത്തെ ഡിറ്റോക്സിഫൈ ചെയ്യാനും സഹായിക്കുന്നു. മുഖം തണുപ്പിക്കുന്നതിനും ഹൈഡ്രേറ്റിങ്ങിനുമായി വെളളരിക്ക കഷ്ണങ്ങൾ മുഖത്ത് തേയ്ക്കാം.


മുഖസംരക്ഷണത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് സൺസ്ക്രീൻ. വീടിനകത്തും സൺസ്ക്രീൻ ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ ഉപയോഗിക്കുന്ന സൺസ്ക്രീൻ ലൈറ്റ് ടെക്സ്ചർ ആണെന്നും മുഖത്തെ സുഷിരങ്ങൾ അടയുന്നില്ലെന്നും ഉറപ്പാക്കുക.


സ്വാഭാവികവും ലളിതവുമായ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ഫെയ്സ് മാസ്കുകൾ നിർമ്മിക്കുക. ഇതിനായി ഫ്രെഷായ പഴങ്ങൾ ഉപയോഗിക്കാം. ഇതിനൊപ്പം തന്നെ ധാരാളം വെളളം കുടിക്കുക. ഇത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താനും ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്നുവെന്ന് നാഗ്ദേവ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group