ശരിയായ ഉറക്കം ഒരു വ്യക്തിയെ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുകയും ദിവസം മുഴുവൻ സജീവമായി പ്രവർത്തിക്കാനുള്ള ഊർജ്ജവും പ്രചോദനവും നൽകുകയും ചെയ്യുന്നുവെന്ന് ലൈഫ്‌സ്റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ പറഞ്ഞു..
ശരീരത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ക്യത്യമായുള്ള ഉറക്കം പ്രധാനമാണ്. ശരിയായ ഭക്ഷണക്രമം, പതിവായി വ്യായാമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. ശരിയായ ഉറക്കം ഒരു വ്യക്തിയെ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുകയും ദിവസം മുഴുവൻ സജീവമായി പ്രവർത്തിക്കാനുള്ള ഊർജ്ജവും പ്രചോദനവും നൽകുകയും ചെയ്യുന്നുവെന്ന് ലൈഫ്‌സ്റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ പറഞ്ഞു.
ആഴത്തിലുള്ള ഉറക്കം വളരെ പ്രധാനമാണ്. ശരീരവും മനസ്സും പൂർണ്ണ വിശ്രമത്തിലായിരിക്കുമ്പോഴാണ് യഥാർത്ഥ വീണ്ടെടുക്കലും രോഗശാന്തിയും സംഭവിക്കുന്നത്. ഗാഢനിദ്ര ഹോർമോണുകളെ സന്തുലിതമാക്കാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കാനും വീക്കം കുറയ്ക്കാനും പേശികൾക്കും സന്ധികൾക്കും വിശ്രമം നൽകാനും സഹായിക്കുന്നുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കുന്നതിന് ലൂക്ക് ചില ടിപ്സുകൾ പങ്കുവയ്ക്കുന്നു.
1. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോണുകളും ലാപ്ടോപുകൾ ഓഫ് ചെയ്യുക.
2. നേരത്തെ അത്താഴം കഴിക്കാൻ ശ്രമിക്കുക.
3. പകൽ സമയത്ത് വ്യായാമം ചെയ്യുക.
4. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക.
5. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ചമോമൈൽ ചായ (Chamomile tea) കുടിക്കുക.
6. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുക.
7. കുറഞ്ഞ കാർബുള്ള ഭക്ഷണങ്ങൾ കഴിക്കുക.
8. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക.
إرسال تعليق