Join Our Whats App Group

ദിനോസറിന്റെ പല്ലിൽ നിർമിച്ച ഐഫോൺ 13 പ്രോ മാക്സ്, വില ...??? | iphone 13 pro max has real t rex tooth

 


ഒന്നര ലക്ഷത്തിലേറെ രൂപ വിലയുള്ള ഐഫോണ്‍ 13 പ്രോ മാക്‌സ് ഏറ്റവും വിലയുള്ള സ്മാര്‍ട് ഫോണുകളിലൊന്നാണ്. എന്നാൽ യഥാര്‍ഥ ഫോണിന്റെ നാലിരട്ടി വിലയിലുള്ള ടൈറാനോഫോണ്‍ പുറത്തിറക്കിയാണ് ആഢംബര ഫോണ്‍ നിര്‍മാതാക്കളായ കാവിയര്‍ ഞെട്ടിക്കുന്നത്. ഏതാണ്ട് എട്ട് കോടി വര്‍ഷം മുൻപ് ജീവിച്ചിരുന്ന ദിനോസറിന്റെ പല്ലിന്റെ ഭാഗങ്ങളാണ് ഈ ഐഫോണിനെ ലക്ഷങ്ങള്‍ വിലയുള്ളതാക്കി മാറ്റുന്നത്.

ടി റെക്‌സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടൈറാനോസോറസിന്റെ പല്ലിന്റെ ഭാഗങ്ങളാണ് കാവിയര്‍ തങ്ങളുടെ ലിമിറ്റഡ് എഡിഷന്‍ ഐഫോണ്‍ 13 പ്രോ മാക്‌സില്‍ ചേര്‍ത്തിരിക്കുന്നത്. ടെറ കളക്ഷന്‍സിന്റെ ഭാഗമായാണ് ഈ ഫോണുകള്‍ കാവിയര്‍ പുറത്തിറക്കിയിരിക്കുന്നത്. ഫോണിന്റെ പിന്‍കവറിലാണ് ടി. റെക്‌സിന്റെ ചിത്രവും കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപുള്ള ദിനോസറിന്റെ പല്ലും ഉള്ളത്.


കാഴ്ചക്കാരില്‍ ഭയം നിറയ്ക്കാന്‍ പോന്നതാണ് ടൈറാനോഫോണിലെ ടി റെക്‌സിന്റെ 3ഡി ചിത്രവും മഞ്ഞ കണ്ണുകളും. തങ്ങള്‍ പുറത്തിറക്കിയ ടൈറാനോഫോണിലെ ദിനോസര്‍ ചിത്രത്തിലെ പല്ലുകളില്‍ ഒന്നിന് എട്ടു കോടിയോളം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കാവിയര്‍ വിശദീകരിക്കുന്നത്. ഇതാണ് ഈ ഐഫോണിനെ അത്യപൂര്‍വമാക്കി മാറ്റുന്നത്. 


ഐഫോണ്‍ 13 പ്രോയിലും ഐഫോണ്‍ 13 പ്രോ മാക്‌സിലും കാവിയര്‍ ടൈറാനോഫോണ്‍ ഇറക്കിയിട്ടുണ്ട്. ടൈറാനോഫോണിലെ ഐഫോണ്‍ 13 പ്രോയുടെ വില ഏതാണ്ട് 6.41 ലക്ഷം രൂപയും പ്രോ മാക്‌സിന്റേത് 6.82 ലക്ഷം രൂപയും വരും. ആകെ 7 ഫോണുകള്‍ മാത്രമാണ് കാവിയര്‍ ഇറക്കിയിട്ടുള്ളത്. ടെറാ കളക്ഷന്‍സ് എന്ന പേരില്‍ കാവിയര്‍ മൂന്ന് ഐഫോണ്‍ മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്. 


ഇത് ആദ്യമായല്ല ആപ്പിള്‍ ഐഫോണുകളെ അത്യാഢംബര ഫോണുകളാക്കി കാവിയര്‍ അവതരിപ്പിക്കുന്നത്. ഐഫോണ്‍ 13 പുറത്തിറങ്ങിയ സെപ്റ്റംബറില്‍ തന്നെ ഐഫോണ്‍ 13 പ്രോ മാക്‌സിന്റ 35,519 പൗണ്ട് (ഏകദേശം 35.41 ലക്ഷം രൂപ) വിലയുള്ള ഫോണ്‍ ഇവര്‍ പുറത്തിറക്കിയിരുന്നു. 18 ക്യാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണ്‍ മോഡലായിരുന്നു ഇത്. ടോട്ടല്‍ ഗോള്‍ഡ് എന്നായിരുന്നു ഈ ഫോണുകള്‍ക്ക് കാവിയര്‍ നല്‍കിയ പേര്.


English Summary: This $9,150 iPhone 13 Pro Max has a real T-Rex tooth 

Post a Comment

أحدث أقدم
Join Our Whats App Group