Join Our Whats App Group

Prepone Periods: ആര്‍ത്തവം നേരത്തെയാകാൻ ഇതാ ചില പ്രകൃതിദത്ത വഴികൾ

 


ആർത്തവം എന്നത് സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളിലാത്ത സ്ത്രീകളുടെ ആർത്തവചക്രം കൃത്യം 28 ദിവസം കൂടുമ്പോൾ തന്നെ വരുന്നു. ആർത്തവം മാറ്റിവയ്ക്കാനോ മുൻ‌കൂട്ടി വരുത്താനോ കഴിയുന്ന നിരവധി മരുന്നുകളും അതുപോലെ തന്നെ നന്നായി പ്രവർത്തിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്...


എള്ള്...


എള്ളും ശരീരത്തിലെ താപം വർധിപ്പിക്കുന്ന ആഹാര പദാർത്ഥമാണ്. ഒരു സ്പൂൺ എള്ള് അല്പം ശർക്കര ചേർത്ത് 

രണ്ട് നേരം കഴിക്കുന്നത് ആർത്തവം നേരത്തെ വരാൻ സഹായിക്കും.


മാതളം...


മാതളനാരങ്ങാ ശരീരത്തിൽ ഈസ്ട്രജൻ ഉത്പാദിപ്പിക്കുകയും അത് വഴി ആർത്തവം നേരെത്തെയാക്കാൻ സാധിക്കുകയും ചെയ്യും. നിത്യവും മാതളനാരങ്ങ നീര് കുടിക്കുകയോ മാതളനാരങ്ങ കഴിക്കുകയോ ചെയ്യുക.


പൈനാപ്പിൾ...


പൈനാപ്പിൾ ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുകയും ഈസ്ട്രജൻ ഉത്തേജിപ്പിക്കുകയും ചെയ്ത് ആർത്തവം നേരത്തേയാകാൻ സഹായിക്കുന്നു.


പപ്പായ...


പപ്പായ ശരീരത്തിലെ താപം വർധിപ്പിക്കുന്നതിനോടൊപ്പം ഈസ്ട്രജൻ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. തുടർ‌ന്ന് ആർത്തവം നേരെത്തെ സംഭവിക്കുന്നു. ആർത്തവത്തോടടുത്ത ഒരാഴ്ച മുൻപ് പതിവായി പപ്പായ കഴിക്കുക.


മഞ്ഞൾ...


മഞ്ഞൾ ഒരു ഫൈറ്റോ ഈസ്ട്രജൻ ആണ്. ഇത് ഗർഭാശയ രക്തസ്രാവം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് ദിവസവും രാവിലെ ഒരാഴ്ചത്തേക്ക് കുടിക്കുക. ആർത്തവം നേരത്തെയാകാൻ സഹായിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group