Join Our Whats App Group

യൂത്ത് കോൺഗ്രസ് പിണറായി മണ്ഡലം പ്രസിഡൻറിനെ ആക്രമിച്ചു

 


പിണറായി: 

പിണറായിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ആക്രമിച്ചു.പ്രജിലേഷിനുനേരേയാണ് പാറപ്രത്തുവെച്ച് ആക്രമണമുണ്ടായത്.ഞായറാഴ്ച രാത്രിയാണ് സംഭവം.

പ്രജിലേഷ് സഞ്ചരിച്ച ഓട്ടോറിക്ഷ പാറപ്രം അഴീക്കോടൻ മന്ദിരത്തിനു സമീപം തടഞ്ഞുനിർത്തി ഒരു സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.തലയ്ക്കും കഴുത്തിലും പരിക്കേറ്റ പ്രജുവിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സി.പി.എം. പ്രവർത്തകരാണ് സംഭവത്തിന്‌ പിന്നിലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മണ്ഡലത്തിൽ പ്രതിഷേധപ്രകടവും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് നിയോജകമണ്ഡലം കമ്മറ്റി പ്രസിഡൻറ് സനോജ് പാലേരി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group