Join Our Whats App Group

ഗര്‍ഭം തടയാന്‍ 'സേഫ്' വഴികള്‍ | How to avoid pregnancy in a safe way

 ആഗ്രഹിയ്ക്കാത്ത സമയത്തുള്ള ഗര്‍ഭധാരണം പലരേയും അബോര്‍ഷന്‍ പോലുള്ള വഴികളിലേക്കു വരെ നയിക്കുന്നു. ഇതിനുള്ള പരിഹാരമെന്നത് ഇതിനായി ഗര്‍ഭനിരോധന വഴികള്‍ ഉപയോഗിയ്ക്കുക എന്നതാണ്. അനാവശ്യ ഗർഭധാരണം തടയാൻ ചില ഗർഭനിരോധന മാർഗങ്ങൾ സഹായിച്ചേക്കും.ഗര്‍ഭനിരോധനത്തിന് പല തരത്തിലെ വഴികളുമുണ്ട്. ഇതില്‍ സ്ത്രീകള്‍ക്കുപയോഗിയ്ക്കാവുന്നവയും പുരുഷന്മാര്‍ക്ക് ഉപയോഗിയ്ക്കാവുന്നുവയുമുണ്ട്. സ്ഥിരം ഗര്‍ഭനിരോധനോപാധികളും താല്‍ക്കാലിക ഗര്‍ഭനിരോധനോപാധികളുമുണ്ട്. ഗര്‍ഭനിരോധനോപാധികളില്‍ കോണ്ടംസ് മുതല്‍ പില്‍സ്, ഹോര്‍മോണ്‍, കോപ്പര്‍ ടി പോലുള്ള ഐയുഡികള്‍ എന്നിവയും ഉള്‍പ്പെടുന്നുമുണ്ട്. ഗർഭധാരണം തടയാൻ നിരവധി മാർഗങ്ങളുണ്ട്. എല്ലാം ഫലപ്രദമാണ്, എന്നാൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് നിങ്ങളുടെ ആവശ്യത്തെയും സൗകര്യത്തെയും ആശ്രയിച്ചിരിക്കുന്നു. ഈ ഗർഭനിരോധന മാർഗങ്ങളെ കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചറിയൂ.


കോണ്ടം



ഏറ്റവും സുരക്ഷിതമായ ഗർഭനിരോധന ഉപാധികളിൽ ഒന്നാണ് കോണ്ടം. ഇത് കൃത്യമായി ഉപയോഗിച്ചാൽ അത് അനാവശ്യ ഗർഭധാരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ലൈംഗികമായി പകരുന്ന അണുബാധകൾക്കും ഗർഭധാരണത്തിനുമെതിരായ ഏറ്റവും മികച്ച സംരക്ഷണ മാർഗ്ഗമാണ് കോണ്ടം. ശരിയായ രീതിയിൽ കോണ്ടം ഉപയോഗിക്കുകയാണ് ആദ്യം വേണ്ടത്. കോണ്ടം ഉപയോഗിക്കുമ്പോൾ പല പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാൻ മറന്ന് പോകാറുണ്ട്. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. അത് കൊണ്ട് തന്നെ കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് തകരാറുകളുണ്ടോ എന്നത് നിർബന്ധമായും പരിശോധിക്കണം.ഇതു പോലെ തന്നെ ഇതിന്റെ കവര്‍ നീക്കുമ്പോള്‍ നഖം, പല്ല് എന്നിവ കൊണ്ട് ഇതില്‍ ദ്വാരങ്ങളുണ്ടായാല്‍ ഇതിന്റെ പ്രയോജനം നഷ്ടപ്പെടാം. കാലാവധി കഴിഞ്ഞവ ഉപയോഗിയ്ക്കരുത്. അമിത സംരക്ഷണം എന്നത് ലാക്കാക്കി ഒന്നില്‍ കൂടുതല്‍ ഉപയോഗിയ്ക്കുന്നതും സുരക്ഷിതമല്ല. ഇത് ധരിയ്ക്കുന്നതിന് മുന്‍പ് അഗ്രഭാഗത്തെ വായു നീക്കം ചെയ്ത് ധരിയ്ക്കുക.

കോപ്പർ ടി



ഗർഭനിരോധനത്തിന് ഗുളികകളെക്കാളും ഹോർമോണുകളെക്കാളും ഫലപ്രദമാണ് കോപ്പർ ടി പോലുള്ള ഐയുഡി (ഇൻട്രാ യൂട്രൈൻ ഡിവൈസസ്) കളാണെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകള്‍ പൊതുവേ ഉപയോഗിയ്ക്കുന്ന ഗര്‍ഭനിരോധന വഴിയാണ് കോപ്പര്‍ ടി. ടി ആകൃതിയിലെ ചെമ്പിന്റെ ഒരു ചെറിയ ഉപകരണം. വജൈനയിലൂടെ ഫെല്ലോപിയന്‍ ട്യൂബില്‍ കടത്തി വയ്ക്കുന്ന ഈ ഉപകരണം ബീജത്തെ തടഞ്ഞും നശിപ്പിച്ചുമാണ് ഗര്‍ഭനിരോധനം നടപ്പാക്കുന്നത്. ഹോര്‍മോണുകള്‍ തന്നെയാണ് ഇവിടെയും പ്രവര്‍ത്തിയ്ക്കുന്നത്. ഇത് ഗർഭധാരണം തടയുന്നതിൽ 99 ശതമാനം ഫലപ്രദമാണെന്നും വിദഗ്ധർ പറയുന്നു.

ഗർഭനിരോധന ഗുളിക



വളരെ ഫലപ്രദവും പരാജയനിരക്ക് കുറവുമാണ് എന്നതാണ് ഗർഭനിരോധന ഗുളികകളുടെ പ്രത്യേകത. ഹോര്‍മോണ്‍ വഴിയാണ് ഗുളികകള്‍ ഗര്‍ഭനിരോധനം സാധ്യമാക്കുന്നത്. ഗര്‍ഭനിരോധന ഗുളികകള്‍ രണ്ടു തരമുണ്ട്. ദിവസവും കഴിയ്‌ക്കേണ്ടവ, ഇതല്ലാതെ ഐ പില്‍ പോലുളളവ.ഇവ തന്നെ രണ്ടു തരമുണ്ട്, എമര്‍ജന്‍സി പില്‍സ് എന്നറിയപ്പെടുന്നവയും സ്ഥിരമായി കഴിയ്‌ക്കേണ്ടവയും. അപ്രതീക്ഷിതമായി നടക്കുന്ന സെക്‌സിലൂടെയുള്ള ഗര്‍ഭധാരണം തടയാനാണ് എമര്‍ജന്‍സി ഐ പില്‍ ഉപയോഗിയ്ക്കുന്നത്. സ്ഥിരമായി കഴിയ്ക്കുന്ന പില്‍സുമുണ്ട്. ഇത് ഒരു ദിവസം പോലും മുടങ്ങാതെ കഴിയ്‌ക്കേണ്ടവയാണ്. ഒരു ദിവസം മുടങ്ങുന്നതോ, എന്തിന് നേരം തെറ്റി കഴിയ്ക്കുന്നതോ പോലും ചിലപ്പോള്‍ ഗുണം നല്‍കാതിരിയ്ക്കും.ഓവറിയിൽ നിന്ന് അണ്ഡോൽപാദനം നടക്കാതെ തടയുകയാണ് ഈ ഗുളികകൾ ചെയ്യുന്നത്. അതായത് ഓവുലേഷൻ തടയുന്നു. ഇതുവഴി സ്ത്രീ ശരീരത്തിലെ ഹോർമോണുകൾ അണ്ഡാശയത്തിൽ നിന്ന് അണ്ഡം വിസർജ്ജിക്കുന്നതിനെ തടയുന്നു. ഗർഭനിരോധന ഗുളികകൾ ഏകദേശം 99 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡയഫ്രം

യോനിയ്ക്കുള്ളില്‍ നിക്ഷേപിയ്ക്കാവുന്ന ഒരു ഗര്‍ഭനിരോധന വഴിയാണ് ഡയഫ്രം എന്നത്. ഡയഫ്രം ഗർഭാശയത്തിൽ ബീജം പ്രവേശിക്കുന്നത് തടയാൻ സഹായിക്കുന്നു. ഇത് ഏകദേശം 96 ശതമാനം ഫലപ്രദമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇത് എസ്ടിഡി രോഗം തടയുന്നതിൽ ഫലപ്രദമല്ല. കൂടാതെ ആർത്തവ സമയത്ത് ഇത് ഉപയോഗിക്കാൻ പാടില്ലെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group