Join Our Whats App Group

നല്ല ക്ലിയര്‍ മുഖത്തിന് തേന്‍ കൊണ്ടൊരു പണി.. | Honey combo for clear skin

 പരസ്യ സുന്ദരിയെ പോലെ നല്ല ക്ലിയര്‍ ചര്‍മം, മുഖം ആഗ്രഹിയ്ക്കാത്തവര്‍ കാണില്ല. എന്നാല്‍ വാസ്തവത്തില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഈ ഭാഗ്യം ലഭിയ്ക്കുകയുമുള്ളൂ. മുഖക്കുരു, ബ്ലാക്, വൈറ്റ് ഹെഡ്‌സ്, വരണ്ട ചര്‍മം, ചുളിവുകള്‍, കരുവാളിപ്പ് തുടങ്ങി മുഖത്തിന് പല തരം പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് എല്ലാവരും തന്നെ. ഇതിനായി പല വഴികള്‍ പരീക്ഷിച്ചിട്ടും ഗുണമില്ലാത്തവരും. പലരും പല കെമിക്കലുകളും മുഖത്ത് പരീക്ഷിച്ച് ഗുണത്തേക്കാളേറെ ദോഷം വരുത്തി വയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം പല പ്രശ്‌നങ്ങള്‍ക്കും അധികം പണം ചെലവാക്കാതെ വീട്ടില്‍ ചെയ്യാവുന്ന തികച്ചും സുരക്ഷിതമായ വഴികളുണ്ട്. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയൂ.

തേന്‍


തൈര്



മഞ്ഞള്‍പ്പൊടി

ഇവിടെ പ്രധാന ചേരുവയായി ഉപയോഗിയ്ക്കുന്നത് തേന്‍ ആണ്. സ്വാഭാവിക മധുരമായ തേന്‍ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇത് പല തരം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നു കൂടിയാണ്. തേൻ ഒരു സ്വാഭാവിക മോയിസ്ചറൈസറാണ്. അതായത്, ഇത് ചർമ്മത്തിൽ ആഴത്തിൽ ഈർപ്പം പകരുന്നു. തേനിലെ എൻസൈമുകൾ ചർമ്മത്തിൽ മണിക്കൂറുകളോളം ജലാംശം നിലനിർത്തുന്നു, ഇത് ചർമ്മത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചുവന്ന മുഖക്കുരുവിനെ പോലും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇതു പോലെ മറ്റൊന്നാണ് തൈര്, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതം. തൈര് ആരോഗ്യത്തിന് മാത്രമല്ല, മുടി, മുഖ സംരക്ഷണത്തിന് ഏറെ നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് നല്ല ബ്ലീച്ച് ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കാനും കരുവാളിപ്പു മാറാനുമെല്ലാം ഏറെ സഹായിക്കുന്ന ഒന്നാണ് തൈര്. ഇത് ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കും. സണ്‍ടാന്‍, സണ്‍ബേണ്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഉപാധിയാണ് തൈര്. വെയിലേറ്റാല്‍ മുഖത്തിനുണ്ടാകുന്ന അസ്വസ്ഥത മാറിക്കിട്ടാന്‍ തൈര് ഉപയോഗിച്ചാല്‍ മതിയാകും.


ഇതിന് ഉപയോഗിയ്ക്കാവുന്ന ഒരു ഫേസ്പായ്ക്ക് തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ ഉപയോഗിച്ചാണ്. മഞ്ഞള്‍പ്പൊടി നല്ല ശുദ്ധമായത് വേണം, ഉപയോഗിയ്ക്കാന്‍. മഞ്ഞള്‍ പണ്ടു കാലം മുതല്‍ തന്നെ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് മുഖക്കുരു, മുഖത്തെ പാടുകള്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ള ഒന്നാണിത്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ള ഒന്നു കൂടിയാണിത്. ഇതിനായി തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി നല്ലൊരു പേസ്റ്റ് പോലെയാക്കുക. അത് മുഖത്ത് പുരട്ടാം. അര മണിക്കൂര്‍ ശേഷം കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുക.

ജൊജോബ


ഇതു പോലെ മറ്റൊന്നാണ് ജൊജോബ ഓയില്‍, തേന്‍ മിശ്രിതം. ഇവ രണ്ടു തുല്യ അളവിലെടുത്ത് കലര്‍ത്തി മുഖത്തു പുരട്ടാം. ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ ജോജോബ ഓയിൽ സഹായിക്കും.മുഖത്തിന്റെ സുഷിരങ്ങളിൽ ബാക്ടീരിയകൾ ഉണ്ടാകുന്നതിനെ തടയുന്ന ഈ എണ്ണ കറുത്ത പാടുകളേയും മുഖക്കുരുവിനേയും അകറ്റി നിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ജലത്തെ അടിസ്ഥാനമാക്കിയുള്ള മോയ്‌സ്ചുറൈസറുകളെ പോലെ വറ്റി പോകുന്ന ഒന്നല്ല. ജോജോബ ഓയിലുകളിൽ അടങ്ങിയിരിക്കുന്ന അവശ്യ വിറ്റാമിനുകൾ ചർമ്മത്തിലെ ചുളിവുകളെ കുറയ്ക്കാൻ സഹായിക്കുന്നു. ഈ എണ്ണയിൽ ദോഷകരമായ രാസവസ്തുക്കൾ ഒന്നും തന്നെ അടങ്ങിയിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group