Breast cancer treatment ends up after three stages
പനിക്കും ചുമയ്ക്കും മരുന്ന് കഴിക്കുമ്പോൾ പോലും ചെറിയൊരു ആശ്വാസം ലഭിച്ചാൽ മറ്റ് ജോലിത്തിരക്കുകൾക്കിടയിൽ മരുന്ന് ഒഴുവാക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാൽ ഇന്ന് സ്ത്രീകൾക്കിടയിൽ വർധിച്ചുവരുന്ന രോഗങ്ങളിലൊന്നായ സ്തനാർബുദത്തിന്റെ ചികിത്സയിൽ വീഴ്ചവരുത്താൻ പാടില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സ്തനാർബുദത്തിന്റെ ചികിത്സാഘട്ടങ്ങളിൽ സ്തനങ്ങളിലെ മുഴകൾ നീക്കം ചെയ്ത ശേഷവും കീമോയും റേഡിയേഷനും ചെയ്താൽ മാത്രമേ പൂർണമായും അർബുദകോശങ്ങളെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ.
സ്തനത്തിലെ മുഴ ശസ്ത്രക്രിയയിലുടെ നീക്കിയാല്‍ അതോടെ ക്യാന്‍സര്‍ ചികിത്സ പൂര്‍ണമായി എന്ന് അര്‍ത്ഥമില്ല. ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത് രോഗം ആദ്യ സ്‌റ്റേജിലാണെങ്കില്‍ പോലും അര്‍ബുദകോശങ്ങള്‍ ശരീരത്തില്‍ മറ്റ് എവിടേയെങ്കിലും എത്തിയിരിക്കാം എന്നാണ്.
സിസ്റ്റമിക് ഡീസീസ് എന്നാണ് ഇത് അറിയപ്പെടുന്നത്. സ്തനത്തില്‍ ഒരു മുഴ വന്നത് കൊണ്ട് മാത്രം ആര്‍ക്കും ജീവന്‍ നഷ്ടമാകുന്നില്ല. എന്നാൽ രോഗം പടര്‍ന്ന് കരളിലോ ശ്വാസകോശത്തിലോ,
അസ്ഥികളെയോ ബാധിക്കുമ്പോഴാണ് സ്തനാര്‍ബുദം അപകടകരമായിത്തീരുന്നത്. ഇത്തരത്തില്‍ സ്തനത്തിലെ അര്‍ബുദകോശങ്ങള്‍ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാനാണ് ശസത്രക്രിയക്ക് ശേഷവും കീമോ തെറാപ്പി നല്‍കുന്നത്.
രോഗം ഭേദമാക്കുന്നതില്‍ മൂന്ന് ചികിത്സാരീതികള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ശസത്രക്രിയക്ക് ശേഷവും കീമോയും റേഡിയേഷനും നല്‍കാന്‍ കഴിഞ്ഞവരിലാണ് അര്‍ബുദകോശങ്ങളെ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചതെന്നതാണ് അമ്പത് വര്‍ഷങ്ങളായുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
Content Highlights: Breast Cancer Treatment Ends Up after Three Stages, Breast Cancer
Post a Comment