സാധാരണ മാസമുറ 4-6 ദിവസങ്ങളിലായിരിക്കും ഉണ്ടാകുക. ഈ സമയം 10-35 മില്ലീലിറ്റര്‍ രക്തമാണ് നഷ്ടപ്പെടുന്നത്. ആര്‍ത്തവത്തിന്റെ അത്രയും ദിവസങ്ങളില്‍ 7 മുതല്‍ 8 പാഡുകള്‍ വരെ മുഴുവനായി നനയുന്നത് സ്വഭാവികമാണ്. 60 മുതല്‍ 80 മില്ലീലിറ്ററില്‍ കൂടുതല്‍ രക്തം നഷ്ടപ്പെടുമ്പോഴാണ് അമിത രക്തസ്രാവം എന്നു പറയുന്നത്. ഇത്രയും രക്തം നഷ്ടപ്പെടുമ്പോള്‍ സ്ത്രീകളില്‍ വിളര്‍ച്ച കാണപ്പെടാറുണ്ട്. ഉയരം കൂടുതല്‍ ഉള്ളവരിലും കൗമാരക്കാരിലും ആര്‍ത്തവ വിരാമത്തിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിലുള്ളവരിലും കൂടുതല്‍ രക്തപോക്ക് കണ്ടുവരുന്നുണ്ട്. അമിത രക്തസ്രാവം ആരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങുമ്പോള്‍ വൈദ്യസഹായം സ്വീകരിക്കണം.
സാധാരണമായി രണ്ടുതരം ഹോര്‍മോണുകള്‍ ഉണ്ട്. ഒന്ന് ഇസ്ട്രജന്‍, അണ്ഡവിസര്‍ജനത്തിനു മുമ്പ് ഗര്‍ഭപാത്രത്തിന്റെ അകത്തെ പാളിയുടെ കട്ടി കൂട്ടുന്നു. അണ്ഡവിസര്‍ജനത്തിനു ശേഷം ഉണ്ടാകുന്ന പ്രൊജസ്‌റ്റോട്രോണ്‍ ഈ പാളിയുടെ കട്ടി കുറയ്ക്കുന്നു. കൗമാരക്കാരിലും മധ്യവയസ്‌ക്കരിലും പലപ്പോഴും അണ്ഡവിസര്‍ജനം അത്ര കൃത്യമായിരിക്കില്ല. അണ്ഡോത്പാദനം നടക്കാത്തപ്പോള്‍ ഇസ്ട്രജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം കൂടുകയും അകത്തേപാളിയുടെ കട്ടി വളരെയധികം കൂടുകയും അമിതമായി രക്തപോക്ക് സംഭവിക്കുകയും ചെയ്യും. എന്നാല്‍ ഹോര്‍മോണ്‍ വ്യതിയാനം മാത്രമാണോ അതോ ഇതിന് മറ്റു കാരണങ്ങള്‍ ഉണ്ടോ എന്നു കണ്ടുപിടിക്കേണ്ടതാണ്. ഫൈബ്രോയിഡ് (മുഴകള്‍) ഗര്‍ഭാശയത്തിന്റെ ഉള്ളിലെ പൊള്ളിപ്പുകള്‍ മധ്യവയസ്‌ക്കരില്‍ ക്യാന്‍സര്‍ അണ്ഡാശയത്തിലുള്ള സിസ്റ്റുകള്‍ എന്നിവയോക്കൊ ഉണ്ടോ എന്നറിയാന്‍ അള്‍ട്രാസൗണ്ട് സ്‌ക്യാന്‍ ചെയ്യേണ്ടതാണ്.
കൂടാതെ തൈറോയിഡ്ഗ്രന്ഥിയുടെ പ്രവര്‍ത്തനം നോക്കേണ്ടതാണ്, വിളര്‍ച്ചയുണ്ടെങ്കില്‍ ഫെറിറ്റിന്റെ (ferritin) അളവും പരിശോധിക്കണം. അയോണ്‍, വിറ്റാമിന്‍ ഗുളികകള്‍ എത്രകാലം കഴിക്കേണ്ടി വരും എന്ന തീരുമാനിക്കാന്‍ ഇത് സഹായിക്കും. ഫൈബ്രോയിഡ്, പൊളിപ്പ്, കാന്‍സര്‍, മുതലായവയൊന്നും ഇല്ലെങ്കില്‍ അമിതരക്തസ്രാവം ചികിത്സിക്കാന്‍ അനുയോജ്യമായ ഔഷധങ്ങള്‍ ആ ദിവസങ്ങളില്‍ ഉപയോഗിക്കാം. ഇവ രക്തസ്രാവം ഒരു പരിധിവരെ കുറയ്ക്കും. ഔഷധചികിത്സ കൊണ്ട് ഫലമില്ലെങ്കില്‍ ഹോര്‍മോണ്‍ ചേരുവചേര്‍ത്ത ഗുളികകള്‍ ഒക്കെ ഉപേയാഗിക്കാവുന്നതാണ്. വിവാഹത്തിനു മുമ്പും കുട്ടികള്‍ ആകുന്നതിനു മുമ്പും ഈ ചികിത്സ രീതിയാണ് ഉചിതം. ഹോര്‍മോണിന്റെ അപാകം കാരണം അമിതരക്തസ്രാവം ഉള്ളവരില്‍ വന്ധ്യതവരാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം ഉചിതമായ ചികിത്സ സ്വീകരിക്കണം.
keywords : Insurance , Gas/Electricity , Loans , Mortgage , Attorney , Lawyer , Donate , Conference Call , Degree , Credit , Treatment , Software , Classes , Recovery , Trading , Rehab , Hosting , Transfer , Cord Blood , Claim
Post a Comment