Join Our Whats App Group

കാറിന് മുന്നിൽ ബൈക്ക് കുറുകെയിട്ട് വീട്ടമ്മയെ മാനഭംഗത്തിന് ശ്രമം

പെരിങ്ങോം :
ബൈക്കിന്കടന്നു പോകാൻ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്കാറിൽ സഹോദരനൊപ്പം പോകുകയായിരുന്ന വീട്ടമ്മയെ കാറിന് കുറുകെ ബൈക്ക് നിർത്തി അപമാനിക്കാൻ ശ്രമം ബൈക്ക് യാത്രക്കാരനായ യുവാവിനെതിരെ കേസ്.ഇന്നലെ ഉച്ചക്ക് 1.30 മണിയോടെ പാടിയോട്ടുച്ചാലിലാണ് സംഭവം. ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിനിയായ 50 കാരിയായ വീട്ടമ്മ സഹോദരനൊപ്പം ഡ്രൈവിംഗ് സ്കൂളിലെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ്. ബൈക്ക് യാത്രികൻ അപമാനിച്ചത്. ബൈക്ക് കുറുകെയിട്ട യുവാവ് സഹോദരനെ കയ്യേറ്റം ചെയ്യുന്നത് തടയുന്നതിനിടെയാണ് വീട്ടമ്മയെ കയ്യേറ്റം ചെയ്യുകയും മാനഭംഗത്തിന് ശ്രമിക്കുകയും ചെയ്തത്.തുടർന്ന് പെരിങ്ങോം പോലീസിൽ പരാതി നൽകി .ബൈക്ക് യാത്രികൻ ഉമ്മറ പൊയിലിലെ സൂരജിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post
Join Our Whats App Group