തിരുവനന്തപുരം:
ചലച്ചിത്ര-സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശി ഭാഗ്യരാജ് (22) നെയാണ് പ്രത്യേക സംഘം ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠന്‍ ശങ്കെറ അറസ്റ്റ് ചെയ്തിരുന്നു.
എ.ഡി.ജി.പി മനോജ് എബ്രഹാമിെന്‍റ നിര്‍ദ്ദേശാനുസരണം സിറ്റി പോലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രൂപവല്‍കരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുട്ടാക്കി അതുവഴിയാണ് ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
Post a Comment