ആലപ്പുഴ :
ആലപ്പുഴ രാമങ്കരിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ അടിച്ചുതകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും കത്തിച്ചു. രാമങ്കരി ബ്രാഞ്ച് സെക്രട്ടറി ശരവണന്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. 12 പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.
രാങ്കരിയില്‍ സിപിഐഎം സമ്മേളനങ്ങളെ തുടര്‍ന്ന് രൂപപ്പെട്ട വിഭാഗീതയാണ് കയ്യാങ്കളിയിലേക്കെത്തിയത്. ഇന്നലെ രാത്രി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും സിപിഐഎമ്മിന്റെ രാമങ്കരി ബ്രാഞ്ച് സെക്രട്ടറിയുമായ ശരവണന്‍, ഡിവൈഎഫ്‌ഐയുടെ മേഖലാ പ്രസിഡന്റ് രഞ്ജിത് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു സംഘം വഴിയില്‍വെച്ച് തടഞ്ഞുനിര്‍ത്തി അടിച്ചുതകര്‍ക്കുകയായിരുന്നു.
കാര്‍ തകര്‍ത്ത സംഘം ഇരുവരെയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശരവണന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും അക്രമി സംഘം കത്തിച്ചു. പെട്രോള്‍ ഒഴിച്ച് ബൈക്കിന് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
രാമങ്കരിയില്‍ മിക്ക ഇടങ്ങളിലും ഏരിയാ സമ്മേളനങ്ങള്‍ ആരംഭിച്ചിട്ടും രാമങ്കരി ലോക്കല്‍ കമ്മിറ്റിക്കുകീഴിലെ പത്ത് ബ്രാഞ്ച് കമ്മിറ്റികള്‍ ഇതുവരെ സമ്മേളനം പൂര്‍ത്തിയാക്കിയിട്ടില്ല. നേരത്തെയും രാമങ്കരിയില്‍ സമ്മേളനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിലേക്ക് സംഘര്‍ഷങ്ങള്‍ എത്തിയിരുന്നു. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റമുട്ടുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സംഘര്‍ഷമെന്നാണ് വിവരം.
إرسال تعليق