വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെന്റ് പരിഗണിക്കുന്നതിനിടെ വനിതാ എം.പിമാർക്കൊപ്പമുള്ള ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവെച്ച് തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍ എംപി. ‘ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്’ എന്ന തലക്കെട്ടോടെയാണ് വനിതാ എം.പിമാർക്കൊപ്പമുള്ള ഫോട്ടോ ശശി തരൂർ പങ്കുവെച്ചത്.
എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൗര്‍, തമിഴാച്ചി തങ്കപാണ്ഡ്യന്‍, നുസ്രത്ത് ജഹാന്‍, മിമി ചക്രബര്‍ത്തി എന്നിവര്‍ക്ക് ഒപ്പമായിരുന്നു തരൂരിന്റെ ഫോട്ടോ. തരൂരിന്റെ ഫോട്ടോയ്ക്ക് താഴെ വിമര്‍ശിച്ചും പിന്തുണയ്ച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. പാര്‍ലമെന്റിലെ വനിതകളുടെ പങ്കാളിത്തം ഇത് മാത്രമോ എന്നുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് കമന്റുകളില്‍ നിറയുന്നത്. ഇതോടെ, പോസ്റ്റിൽ ശശി തരൂർ ചെറിയ ഒരു മാറ്റവും വരുത്തിയിട്ടുണ്ട്.
വനിതാ എംപിമാരുടെ നിർദേശപ്രകാരമാണ് സെൽഫി എടുത്തതെന്നും തമാശ രീതിയിൽ തന്നെയാണ് അത് ഫേസ്‌ബുക്ക് പങ്കുവെയ്ക്കാൻ അവർ തന്നോട് ആവശ്യപ്പെട്ടതെന്നും ശശി തരൂർ കുറിച്ചു. ഇതിൽ ആർക്കെങ്കിലും വിഷമമുണ്ടായതിൽ ക്ഷമിക്കണം, ജോലിസ്ഥലത്തെ സൗഹൃദത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കുറിച്ചു.
إرسال تعليق