കൊച്ചി: നിയമ വിദ്യാര്‍ഥി മോഫിയ പര്‍വീണിന്റെ ആത്മഹത്യ കേസിലെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.ഭര്‍തൃ വീട്ടില്‍ മോഫിയ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭര്‍തൃവീട്ടുകാര്‍ അടിമയെ പോലെ മോഫിയയെ കൊണ്ട് ജോലി ചെയ്യിച്ചു. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ. അശ്ലീല ചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ നിര്‍ബന്ധിച്ചു. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മോഫിയയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഭര്‍തൃമാതാവ് സ്ഥിരമായി മോഫിയയെ ഉപദ്രവിച്ചിരുന്നു. ലൈംഗിക വൈകൃതത്തിന് അടിമയായ സുഹൈല്‍ പല തവണ മോഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടിട്ട് ലഭിക്കാതെ വന്നതോടെ അതിന്റെ പേരിലും മോഫിയയെ ഇവര്‍ ഉപദ്രവിച്ചു.
മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചത്.
മോഫിയയുടെ മരണത്തില്‍ കാരണക്കാരനായി സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി മോഫിയയുടെ പിതാവ് ദില്‍ഷാദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി
Post a Comment