Join Our Whats App Group

മുസ്ളീംകുട്ടികൾ ഒന്നാംറാങ്ക് നേടുമ്പോഴാണ് കൂറത്തങ്ങളുടെ തുപ്പല് കുടിക്കുമെന്ന് ഉസ്താദുമാർ പറയുന്നത്- എപി അബ്ദുള്ളകുട്ടി

 


കൊച്ചി: തന്റെ സമുദായത്തിലെ ഏറ്റവും വലിയ ദുഃഖം ഒരു നവോത്ഥാനനായകന്റെ അഭാവമാണ് എന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളകുട്ടി. ഇപ്പോൾ നേതാക്കന്മാരെന്നവകാശപ്പെടുന്നവർ മുസ്ളീം സമുദായത്തിലെ ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകർഷിക്കുകയായിരുന്നു ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മലപ്പുറത്ത് നിന്ന് മുസ്ളീം കുട്ടികൾ മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്ക് നേടുമ്പോഴാണ് കൂറത്തങ്ങളുടെ തുപ്പൽ തിന്നണമെന്ന ആഹ്വാനം ഇത്തരക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുള്ളക്കുട്ടിയുടെ ആരോപണം.


അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:


എന്റെ സമുദായത്തിന്റെ ഏറ്റവും വലിയ ദുഃഖം ഒരു നവോത്ഥാനനായകന്റെ

അഭാവമാണ്

സുന്നികൾക്ക് പകരം

പിന്നീട്

മുജാഹിദ് / സലഫിഗ്രൂപ്പുകൾ വന്നു.

പക്ഷെ അവർ ഇവരെക്കാൾ വലിയ ഭീകരരായിരുന്നു.

കേരളത്തില മുസ്ലിം ചെറുപ്പക്കാരെ

അങ്ങ് സിറിയയിലേക്ക് ആട് മേക്കാൻ റിക്രൂട്ട് ചെയ്ത അയച്ചത്

ഇവരുടെ സ്കൂൾ ഓഫ് തോട്ട് ആയിരുന്നുവത്രേ!?

സർ സയ്യദ് അഹമദ് ഖാൻ

ഇംഗ്ലീഷ് വിദ്യാഭ്യാസവും പഠിക്കണം എന്ന് പറഞ്ഞപ്പോൾ അത് കാഫറിങ്ങളുടെ ഭാഷയാണ്

അത് പഠിക്കരുത്

എന്ന് മതം ശഠിച്ചു.


അങ്ങിനെ സമുദായത്തെ

ഉപദേശിക്കാൻ

അന്ന്

ഈ യുവാവിനെപ്പോലുളള ആലീമിങ്ങൾ ഉണ്ടായിരുന്നു.

ഇന്ന് മലപ്പുറത്തെ ‘ഉമ്മ കുട്ടികൾ’ ഇഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിച്ച് മെഡിക്കൽ എന്ററൻസ്

പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന കാലത്താണ്

ഇയാൾ കൂറത്തങ്ങളുടെ തുപ്പല് കുടിക്കും എന്ന് പറയുന്നത്.

കഷ്ടം

എന്നല്ലാതെ എന്ത് പറയാൻ !


എന്നാൽ ഈ മനുഷ്യൻ മഹാമാരിയുടെ കാലമായത് കൊണ്ട് മാസ്ക്കിട്ട് തുപ്പണം എന്ന് പറയാനെങ്കിലും തയ്യാറാവണമായിരുന്നു .

കേരളത്തിലെ

പുകാസ എവിടെ ?

ശാസ്ത്രസാഹിത്യ പരിഷത്ത് മരിച്ചുപോയോ?

സാംസ്ക്കാരിക നായകൻ മാർക്ക്

എന്ത് പറ്റി. ?

പക്ഷെ എന്റെ സമുദായത്തിൽ നിന്ന് തന്റെ ഒരു തിരുത്തൽ ശക്തിഉയർന്ന് വരും.


ഇയ്യിടെ സൗദി കിരീടാവകാശി തന്നെ പറയുകയുണ്ടായി

ഇവിടെ പ്രചരിപ്പിക്കുന്ന പല ഹദീസുകളും

ദീനിന്റെ ശത്രുക്കളുടെ സൃഷ്ടിയാണ് …

ഈ യുവാവിന്റെ പ്രഭാഷണം

അത് ഈ ആധുനിക കാലത്ത്

വിളിച്ച് പറയാൻ എങ്ങിനെ ധൈര്യം വരുന്നു.

മാസ്കിടാത്തതിന് ഫൈനടിക്കുന്ന പിണറായിയുടെ പോലീസ് ഇയാൾക്കെതിരെ കേസ് എടുക്കുകയാണ് ചെയ്യേണ്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group