Join Our Whats App Group

പുതിയ വകഭേദം നേരിടാൻ ഇന്ത്യയും; യാത്രാ ഇളവുകൾ പുനഃപരിശോധിക്കണമെന്ന് മോദി


കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണിനെ നേരിടാന്‍  മുന്‍കരുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ദേശം. ഒമിക്രോണ്‍ വകഭേദത്തിന്‍റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേർന്നു.  ഒമിക്രോണ്‍ വകഭേദം കണ്ടെത്തുന്ന മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണം. രണ്ടാം ഡോസ് വാക്സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.

രാജ്യാന്തര വിമാനയാത്രയ്ക്കുള്ള ഇളവുകള്‍ പുനഃപരിശോധിക്കണമെന്ന് മോദി. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് നിരരീക്ഷണവും പരിശോധനയും കർശനം ആക്കണമെന്നും പ്രധാനമന്ത്രി.

Post a Comment

Previous Post Next Post
Join Our Whats App Group