തളിപ്പറമ്പ:
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തളിപ്പറമ്പ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമീപമുള്ള സത്യസായി ഹാളിൽ നടന്ന സമ്മേളനം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി. ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബെഫി തളിപ്പറമ്പ ഏരിയാ സെക്രട്ടറി കെ.എം. ചന്ദ്രബാബു പ്രവർത്തന റിപ്പോർട്ടും ബെഫി സംസ്ഥാന കമ്മിറ്റി അംഗം അമൽ രവി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ പ്രസിഡണ്ട് പി പി അശ്വിൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബെഫി ജില്ലാ സെക്രട്ടറി ടി ആർ രാജൻ, ബെഫി മുൻ സംസ്ഥാന കമ്മിറ്റി അംഗം ടോമി മൈക്കിൾ ,പി നിധിൻ, കെ വി ഹരിദാസൻ,പി എം ശ്രീരാഗ് എന്നിവർ സംസാരിച്ചു.
BEFI തളിപ്പറമ്പ ഏരിയാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പി എം ശ്രീരാഗ് (സെക്രട്ടറി - ബാങ്ക് ഓഫ് ബറോഡ), കെ.എം. ചന്ദ്രബാബു (പ്രസിഡണ്ട്- കേരളാ ബാങ്ക് ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
Post a Comment