ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍ നിരവധി ആപ്ലിക്കേഷനുകളുണ്ട്. ഓരോ നിമിഷവും പുതിയ ആപ്പുകള്‍ വരികയും ചെയ്യുന്നു. എന്നാല്‍, ഇതില്‍ ഭൂരിഭാഗം ആപ്പുകളും ഉപയോക്താക്കളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതാണെന്ന് റിപ്പോര്‍ട്ട്.
ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ എല്ലാ ക്യാമറകളും ഫോട്ടോ ഗ്യാലറിയും ഉപയോഗിക്കാന്‍ ആപ്പുകള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ഇതോടെ നമ്മുടെ സ്വകാര്യ ഡേറ്റ പോലും ഈ ആപ്പുകള്‍ക്ക് ചോര്‍ത്താനാകുമെന്നാണ് അറിയുന്നത്. ഇത്തരത്തില്‍ ഡേറ്റ ചോര്‍ത്തുന്ന 151 ആപ്പുകള്‍ നീക്കം ചെയ്യാനാണ് സൈബര്‍ സുരക്ഷാ സോഫ്റ്റ്വെയര്‍ ദാതാക്കളായ അവാസ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നത്തെ കാലത്ത് പേയ്മെന്റുകള്‍ നടത്താനും ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനും നിരവധി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാല്‍, ചില സമയങ്ങളില്‍ ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും ആക്സസ് ചെയ്യാന്‍ കഴിയുന്ന മാല്‍വെയറുകള്‍ ഉള്ള ആപ്പുകളും ഈ കൂട്ടത്തിലുണ്ടാകും. ഇത്തരം ആപ്പുകള്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വരെ ചോര്‍ത്താന്‍ കഴിയും.
ഗൂഗിള്‍ അത്തരം ആപ്പുകള്‍ കണ്ടെത്തി സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കിലും അവ വീണ്ടും പുതിയ പേരില്‍ പ്രത്യക്ഷപ്പെടുന്നു. പ്രീമിയം എസ്എംഎസ് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന 151 ആന്‍ഡ്രോയിഡ് ആപ്പുകളാണ് അവാസ്റ്റ് കണ്ടെത്തിയിരിക്കുന്നത്. അള്‍ട്ടിമാ എസ്എംഎസ് എന്ന വ്യാജ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കുന്നത്. ഇഷ്ടാനുസൃത കീബോര്‍ഡുകള്‍, ക്യുആര്‍ കോഡ് സ്‌കാനറുകള്‍, വിഡിയോ, ഫോട്ടോ എഡിറ്റിങ് പ്രോഗ്രാമുകള്‍, കോള്‍ ബ്ലോക്കുകള്‍, ഗെയിമുകള്‍ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ നല്‍കുന്ന ആപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്.
ഈ ആപ്പുകള്‍ക്കെല്ലാം ഒരു രീതിയുണ്ട്, ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അവര്‍ സ്മാര്‍ട് ഫോണിന്റെ ലൊക്കേഷന്‍, ഐഎംഇഐ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവയുടെ ആക്സസ്സ് ആവശ്യപ്പെടും. ഉപയോക്താവിന്റെ ഏരിയ കോഡും ഭാഷയും പരിശോധിക്കുന്നതിനാണ് അവര്‍ ഇത് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ വിവരങ്ങള്‍ ആക്സസ് ചെയ്തുകഴിഞ്ഞാല്‍ അവരെ തട്ടിപ്പിനിരയാക്കാന്‍ ഫോണില്‍ നിന്ന് വിവരങ്ങള്‍ എക്സ്ട്രാക്റ്റു ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നു.
മാല്‍വെയര്‍ ആപ്പുകളുടെ ലിസ്റ്റ് അവാസറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഈ ആപ്പുകള്‍ ഉപയോഗിക്കുന്ന ഏതൊരു ഉപയോക്താവും ഈ നിമിഷം തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ദശലക്ഷക്കണക്കിന് പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതാണ് അവാസ്റ്റ് പുറത്തുവിട്ട ലിസ്റ്റിലെ മിക്ക ആപ്പുകളും. ചുവടെയുള്ള ഏതെങ്കിലും ആപ്പുകള്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അവ ഉടനടി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതോടൊപ്പം തന്നെ നിങ്ങളുടെ അക്കൗണ്ടിലെ പ്രീമിയം എസ്എംഎസ് ഓപ്ഷനുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ എത്രയും പെട്ടെന്ന് മൊബൈല്‍ സേവന ദാതാവിനെ ബന്ധപ്പെടുക.
സ്‌കാം ആപ്പുകളുടെ ലിസ്റ്റ്
AIM PRO Helper and Custom Crosshair
All HD Video SX – Smart Player
All Language Photo and Voice Translator AI
All Translator: Photo, Voice & Text
AmazeTranslate
Amazing Arab Videos
Amore Live Random Chat
Ano caller: Spam List & Caller ID
AppLock X FREE
AppLocker X Pro 2021
AR Qibla Easy Finder Pro
AR Video PRO Downloader
Arabic Keyboard
Battery Animation Charge 2021
Battery Charging Effects: From 0 to 100%
Call Voice Recording 2.0
Calls ID Unlocker
Camera Translator
Cartoon Photo Editor Pro
Chat Keyboard Translator PRO
Chat Translator for WhatsApp
Chat Translator Pro for WhatsApp
Clap and Find
Cold Fan Free 2021
Colorful Call Screen & Phone Flash
CosmosVPN
Couch Watcher – Guide of Streaming
Crime City: Revenge
DiskRecover: Photo & Files Recovery
Downloader ALL Social file
Dynamic HD & 4K Wallpapers
Earth Scanner
Easy Chat Translator for WhatsApp
Easy Chat Translator: All Language
Easy Hidden Apps Detector
Easy iOS Launcher 2021
Easy Photo Recovery 2021
Easy Smart Translator Pro
Easy Wifi Access & Fast Vpn
EasyCode: QR and Barcode Scanner
Egyptian Gods
Fast Dates Chat
Fingerprint Hider 2021
Fitness Ultimate 2021
Football Masters 2021
ForMuslims
Free Launcher X Pro
Free Secret Downloader
Future AI Scan Free 2021
Future Scanner FREE 2021
FX Animate Editor Pro
Game Center: Complete Edition
GT Sports Racing Online
Hacker Simulator App
HDlife Camera and Video
Hidden Section: Secret Lock
ICall U – Online Video Hotchat
iDownloader: Social Network Media
inpulse – DJ Mix App
iOS Launcher X 2021
LED BorderLikes & Followers for Tik-Tok
Live Cam Pro 2021: Earth cam & Live Street View
LivePhoto Animator
Loopy Live: Global Streaming Video Chat
Luck Casino
Ludo Masterpiece Online
Ludo Masters 2021
Magic Fonts and Keyboard 2021
Magic Keyboards and Fonts
Magic Mix Cut – Super Video Editor
Magic Pop It: AR & 3D Relax
Make Wallpaper and Widget
Mawlid An-Nabi
Mawlid An-Nabi
Meme Voice Changer PRO
MiaWall4K
Mobile Scanner Pro: PDF Scanner App, Scan to PDF
Muslim Memoji & Stickers for Whatsapp
Muslim Stickers and Memoji for WhatsApp
My Mia 4K Wallpapers
My Photo Battery Charging 2021
My Rolling Icons
New Body Shape Editor
New Vision Camera
NOWDownloader and Private Apps
Parallels – Multi Accounts
Phone Finder
Photellon
Photo & Voice Translator
Photo Animation PRO
PhotoLab Pro +
Photoshop Detector
Pixelize Art
Pixler: Face Retouch & Effects
Pro Calls Recorder
Pro Tuber Ad Blocker for Video
Pro Video Downloader 2021
Professional Hidden Device Detector
Projector HD/AR Video Editor
Projector video HD Editor
Pulse Rate Checker
Pure Tube PRO: Block Video Ads
Qibla Finder: Qibla Compass & Prayer Times 2021
Rainbowed: Gay Random chat & Live stream
Rec Old File
Recovery Old Photo
Reface Ultra
RGB Neon HD Keyboard Background
Roll Your Icons
Rubic’s Cube: Real Time Solver
SecVPN: Fast and Secure VPN
Smart City Taxi
Smart Global Translator
Soltpapers: 4K Custom Wallpapers
Spam Calls Buster
StarMaker PRO
Stay Fit: Home Fitness Plan
Stickers Maker ART
Stickers Up!
Teammate Finder
ToEdit: Body and Face Retouch
Truck Driver Simulation
TrueCaller ID: Caller ID, Spam Block and Chat (Note: This is not the legit Truecaller from True Software Scandinavia AB.)
Ultima Keyboard 3D Pro
Ultra Camera HD
Ultra Live Wallpapers 4Κ and Ringtones
Video Downloader Master
Video Saver & Private Browser
VideoMixer Editor Pro
VidMixer Pro
VPN Fastest Edition
VPN Toaster: Easy Network Access
Wallpaper Anime for Android
Wallpaper XYZ ProWally4K
Waterdrinker Reminder
Whistle Phone Finder
WhoCall Caller ID and Spam Blocker
Whos Called: Multi-SIM Caller ID and SpamBlock
Wi – Fi Holder
Wi-Fi Around: All Wi-Fi and Hotspots Unlock
Wi-Fi Opensignal
Wi-Fi Password Unlock
Wi-Fi Secret Master
Wi-Fi Security and VPN
WI-FI Unlock Password
WI-FI UnlockerPRO
WOX – Antivirus & Cleaner, Applock, Booster
XCall
XN Wallpapers: 4K/3D/Parallax, Auto Changer
Post a Comment