ബ്യൂട്ടിപാര്‍ലറില്‍ ചെന്ന് പ്രായം കുറയ്ക്കാമെന്നു കരുതി ഇഷ്ടവിഭവങ്ങളെല്ലാം കഴിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. പ്രായം ഒരു പരിധി കടന്നാല്‍ ഒരു ക്രീമിനും നിങ്ങളെ ചെറുപ്പത്തിലേക്കു തിരിച്ചുകൊണ്ടുപോവുകയില്ല. പ്രായത്തിനു പിടികൊടുക്കാതെ ചുറുചുറുക്കും സൌന്ദര്യവും നിലനിര്‍ത്താന്‍ ഇന്നത്തെ കാലത്തു വേണ്ടത് സുരക്ഷിത ആഹാരമാണ്. എന്താണ് ഈ പ്രൊട്ടക്ടീവ് ഫുഡ് എന്നു നോക്കാം.
നമ്മുടെ മുഖ്യാഹാരം ഉച്ചയൂണും അത്താഴവുമാണല്ലോ. മുഖ്യഭക്ഷണം സമീകൃതാഹാരമാക്കാന്‍ ശ്രദ്ധിക്കണം. ധാന്യങ്ങള്‍, മാംസ്യം, പച്ചക്കറികള്‍, വെജിറ്റബിള്‍ സാലഡ്, ഒരു പഴം എന്ന കോമ്പിനേഷന്‍ പാലിക്കുന്നത് വളരെ നന്നായിരിക്കും. പൊതിച്ചോറു കൊണ്ടു പോകുന്നവര്‍ക്കും ഒരു പഴംകൂടി കരുതാം. വാര്‍ദ്ധക്യത്തിന്റെ പിടിയിലമരാതെ ശരീരത്തിന് ആവശ്യമായ പ്രൊട്ടക്ഷന്‍ നല്‍കാന്‍ ഈ കോമ്പിനേഷനു കഴിയും.

ചൈനക്കാരെ കണ്ടാല്‍ പ്രായം പറയുക ബുദ്ധിമുട്ടാണ്. ഇതിന്റെ രഹസ്യം മറ്റൊന്നുമല്ല, ഗ്രീന്‍ ടീയാണ്. ഗ്രീന്‍ ടീ രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയര്‍ത്തുന്നു. പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത് ആന്റിഓക്സിഡന്റികളാണ്. ദിവസവും എണീറ്റയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന ശീലം ചൈനക്കാര്‍ക്കുണ്ട്. ലോകത്തെവിടെയുമുള്ള മനുഷ്യരെ ദിവസവും ഉന്മേഷത്തിന്റെ പുലരികളിലേക്ക് ഉണര്‍ത്തുന്നത് തേയിലയാണല്ലോ. ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍ ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പയറുവര്‍ഗ്ഗങ്ങള്‍ നമ്മുടെ ശീലമാക്കണം. മല്‍സ്യം, മാംസം എന്നിവയുടെ ഗുണങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ചെറുപയര്‍, വന്‍പയര്‍, ബീന്‍സ്, സോയാബീന്‍ തുടങ്ങിയവ വിവിധ തരത്തിലുള്ള ജീവകങ്ങളും കൊഴുപ്പും നാരുകളും അടങ്ങിയിട്ടുള്ളതാണ്. പ്രായത്തെ ചെറുക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ സോയയിലുണ്ട്. പരിപ്പിട്ട സാമ്പാറോ കടലക്കറിയോ കഴിക്കുന്ന ദിവസം പയറു കഴിക്കേണ്ടതില്ല. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

ചര്‍മ്മം ചുക്കിച്ചുളിഞ്ഞ് പ്രായാധിക്യം പ്രകടമാവുന്നത് ഒഴിവാക്കാന്‍ ആവശ്യത്തിനു വെള്ളം കുടിക്കണം. കിഡ്നിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വെള്ളം നന്നായി കുടിക്കാം. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നതിനു പകരം ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചായ, കാപ്പി, ചാറുകള്‍ എന്നിവ കൂടാതെ എട്ടു ഗ്ളാസ് വെള്ളം ദിവസേന അകത്താക്കണം. തണുത്ത വെള്ളത്തില്‍ പച്ചനെല്ലിക്ക ചതച്ചിട്ടതും ഉപ്പും ചേര്‍ത്താല്‍ കുടിക്കാന്‍ നല്ലൊരു പാനീയമായി. സംഭാരമോ ഉപ്പിട്ട നാരങ്ങാവെള്ളമോ മാറിമാറി പരീക്ഷിക്കാം.
ആഹാരത്തിലെ മൂന്നു പാപങ്ങള്‍ എന്നറിയപ്പെടുന്ന ഉപ്പും കൊഴുപ്പും മധുരവും മിതമായി ഉപയോഗിച്ചാല്‍ ചെറുപ്പത്തെ അടിച്ചമര്‍ത്തുന്ന രോഗങ്ങള്‍, മരുന്നുകള്‍ എന്നീ ഭീഷണികളില്‍നിന്ന് രക്ഷപ്പെടാം. ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍, ഉലുവ, ഇഞ്ചി തുടങ്ങിയവ പല അസുഖങ്ങളെയും ചെറുക്കുന്നവയാണ്. കറികളിലും മറ്റും ഇവ ധാരാളമായി ചേര്‍ക്കാന്‍ ശ്രദ്ധിക്കണം.
1. തെരഞ്ഞെടുക്കാം ഒരു കോമ്പിനേഷന്‍
2. നാടന്‍പഴങ്ങളെ കൂട്ടുപിടിക്കാം
പഴങ്ങള്‍ പ്രകൃതി അനുഗ്രഹിച്ചുനല്‍കുന്ന സ്നാക്സാണ്. ഏത്തപ്പഴവും പേരക്കയും സീതപ്പഴവുമൊക്കെ ആപ്പിളിനോളംതന്നെ ഗുണമുള്ളതാണ്. പഴങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെന്നു വച്ച് പഴങ്ങള്‍ കഴിക്കാതിരിക്കരുത്. വിലയിലാണ് ഗുണം എന്ന ധാരണ തിരുത്തി സുലഭമായി കിട്ടുന്ന പഴങ്ങള്‍ കഴിക്കുകയാണു വേണ്ടത്. ഓരോ സീസണല്‍ പഴങ്ങള്‍ക്ക് പൊതുവെ വില കുറയും. മാമ്പഴക്കാലത്ത് ആപ്പിള്‍ വാങ്ങുന്നതിനു പകരം മാമ്പഴം വാങ്ങാം.
3. നട്ട്സിന്റെ ഗുണം
4. ഗ്രീന്‍ ടീ എന്ന അത്ഭുതമരുന്ന്
ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി വെയിലത്തുണക്കിയെടുത്താണ്. തിളപ്പിച്ച വെള്ളത്തില്‍ രണ്ടു നുള്ള് ഗ്രീന്‍ടീ ഇട്ടാല്‍ കരിങ്ങാലിവെള്ളംപോലെ കുടിക്കാനുപയോഗിക്കാം. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം ഈ ഗ്രീന്‍ടീ കുടിച്ചുനോക്കൂ. നിങ്ങളുടെ ചര്‍മ്മങ്ങള്‍ ചുക്കിച്ചുളിയുകയില്ല. അല്പം നാരങ്ങാനീരു ചേര്‍ത്ത് രുചിമാറ്റിയും ഗ്രീന്‍ടീ ഉപയോഗിക്കാം. പഞ്ചസാര, പാല്‍ ഇവ ഗ്രീന്‍ടീയില്‍ ചേര്‍ക്കരുത്.
5. പച്ചക്കറികളും ഇലക്കറികളും നിത്യാഹാരത്തിന്റെ ഭാഗമാക്കണം
6. പയറുവര്‍ഗ്ഗങ്ങള്‍
7. വൈറ്റമിനുകള്‍ തിരിച്ചറിയണം
8. ദിവസം എട്ടു ഗ്ളാസ് വെള്ളം
9. ഉപ്പ്, കൊഴുപ്പ്, മധുരം
Post a Comment