Join Our Whats App Group

വീട്ടിലെ ഡ്രെയിനേജ് പൈപ്പിൽ 13 ലക്ഷം രൂപയുടെ കോഴപണം; പിഡബ്ല്യുഡി എഞ്ചിനീയറുടെ വീട്ടിലെ റെയ്ഡ് വീഡിയോ വൈറൽ

 പിഡബ്ല്യുഡി ജൂനിയര്‍ എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലക്ഷങ്ങളുടെ നോട്ടുകൾ പിടിച്ചെടുത്തു. ഡ്രെയിനേജ് പൈപ്പില്‍ നിന്ന് 13 ലക്ഷം രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. വീട്ടിൽ നിന്നും കണക്കില്‍പ്പെടാത്ത 25 ലക്ഷം രൂപയും ആന്‍റി കറപ്ഷന്‍ ബ്യൂറോ കണ്ടെടുത്തു. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് സംഭവം.


പൈപ്പിനുള്ളില്‍ നിന്ന് നോട്ടുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഈ പൈപ്പുകള്‍ പണം ഒളിപ്പിക്കുന്നതിന് വേണ്ടി മാത്രമായി ഉണ്ടാക്കിയതാണെന്ന് പരിശോധനയില്‍ വ്യക്തമായി. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംസ്ഥാനത്താകമാനം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് അഴിമതി വിരുദ്ധ സേന ഇവിടെയുമെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെത്തിയത്.


ഉദ്യോഗസ്ഥന് ഗുബ്ബി കോളനിയിലും ബഡേപൂരിലും വീടുകളും പ്ലോട്ടുകളും ഫാം ഹൗസുകളും ഉണ്ടെന്ന് രേഖകളില്‍ നിന്ന് വ്യക്തമായി. വസ്തുവകകളുടെ മൂല്യം കണ്ടെത്തേണ്ടതുണ്ടെന്ന് എസിബി വൃത്തങ്ങൾ അറിയിച്ചു. 1992ൽ കലബുറഗി ജില്ലാ പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വകുപ്പിൽ താത്കാലികാടിസ്ഥാനത്തിൽ ജൂനിയർ എഞ്ചിനീയറായാണ് ശാന്തനഗൗഡ ബിരാദാര്‍ ജോലി തുടങ്ങിയത്.

Post a Comment

Previous Post Next Post
Join Our Whats App Group