Join Our Whats App Group

ഈ ബാങ്കുകളിലെ എടിഎം സൗജന്യമായി എത്ര തവണയും ഉപയോഗിക്കാം കാശ് പോകില്ല

 


ഇന്ന് നമ്മുടെ നാട്ടിൽ എല്ലാവരും പണം പിൻവലിക്കുന്നതിനായി ബേങ്കിൽ നേരിട്ട് പോകുന്നതിനു പകരം എ ടി എം മെഷീനുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ആർബിഐ പുറത്തിറക്കിയ പുതിയ നിയമപ്രകാരം സൗജന്യ പരിധിക്ക് ശേഷമുള്ള എടിഎം ഇടപാടുകൾക്ക് ആയുള്ള ചാർജ് വർദ്ധിപ്പിക്കുന്നതിനുള്ള

അനുമതി ബാങ്കുകൾക്ക് നൽകിയിരുന്നു. നിലവിൽ എടിഎം പ്രവർത്തിക്കുന്നതിന് ആവശ്യമായ ചിലവുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ബാങ്ക് ഈ ഒരു പുതിയ തീരുമാനം പുറത്തിറക്കിയത്.

നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ മിക്ക പൊതുമേഖല സ്വകാര്യ ബാങ്കുകളും, സിറ്റികളിലും നഗരങ്ങളിലും, എടിഎം ഇടപാടുകളിൽ മൂന്നെണ്ണം വരെയുള്ള ഇടപാടുകൾക്ക് ഫീസ് ഒന്നും ഈടാക്കുന്നില്ല. അതുപോലെ ഗ്രാമപ്രദേശങ്ങളിൽ 5 എണ്ണം വരെയുള്ള എടിഎം ഇടപാടുകളും സൗജന്യമാണ്. പരിധിക്ക് ശേഷം വരുന്ന എടിഎം ഇടപാടുകൾക്കായി ബാങ്ക് ഒരു നിശ്ചിത തുക ഈടാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ പുതിയ നിയമപ്രകാരം പരിധിക്ക് പുറത്തുള്ള എടിഎം സർവീസുകളുടെ ചാർജ് 20 രൂപയിൽ നിന്നും 21 രൂപയാക്കി ഉയർത്തി. അതോടൊപ്പം തന്നെ ഇന്റർചേഞ്ച്‌ ചാർജ് ആയി ഈടാക്കി കൊണ്ടിരുന്ന 16 രൂപ 17 രൂപയായും ഉയർത്തിയിരിക്കുന്നു.

നിലവിൽ ഏത് ബാങ്കിന്റെ കാർഡ് ഉപയോഗിച്ചും മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ കാർഡ് ഇഷ്യു ചെയ്ത ബാങ്ക്, നിങ്ങൾ മറ്റ് ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നാണോ പണം പിൻവലിക്കുന്നത് അവർക്കായി നൽകുന്ന ഫീസിനെ ആണ് ഇന്റർ ചേഞ്ച് ഫീ എന്ന് പറയുന്നത്.

എടിഎമ്മുകളിൽ ഉപയോഗപ്പെടുത്തുന്ന മറ്റ് സർവീസുകൾ ക്കുള്ള ചാർജ് അഞ്ചു രൂപയിൽ നിന്നും ആറ് രൂപയായി ഉയർത്തുന്നതിനുള്ള അനുമതിയും ആർബിഐ നൽകിയിട്ടുണ്ട്.

എന്നിരുന്നാൽ കൂടി രാജ്യത്തെ പ്രധാന 3 ബാങ്കുകൾ നിലവിലുള്ള പരിധിയിൽ ഉൾപ്പെടുന്ന ട്രാൻസാക്ഷ നുകൾ കഴിഞ്ഞാലും അധിക ചാർജ് ഈടാക്കുന്നില്ല. ഐഡിബിഐ ബാങ്ക്,സിറ്റി ബാങ്ക്, ഇൻഡസ് ബാങ്ക് എന്നിവയാണ് ഇത്തരത്തിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത എടിഎം സേവനങ്ങൾ നൽകുന്നത്.

എന്നാൽ നിലവിൽ ഐഡിബിഐ അക്കൗണ്ട് ഹോൾഡറോ, അതല്ല എങ്കിൽ പുതിയതായി അക്കൗണ്ട് തുടങ്ങാൻ ഉദ്ദേശിക്കുന്ന ആളോ ആണെങ്കിൽ മാത്രമാണ് ഈ രീതിയിൽ പരിധിയില്ലാത്ത ATM സേവനം നേടാൻ സാധിക്കുകയുള്ളൂ. എന്നാൽ മറ്റ് ബാങ്കുകളുടെ എടിഎം സേവനങ്ങൾക്ക് 5 സൗജന്യ ഇടപാടുകൾ മാത്രമാണ് നടത്താൻ സാധിക്കുക. ഇൻഡസ് ബാങ്ക് എല്ലാ ബാങ്ക്കളുടെയും ATM സേവനം സൗജന്യമായി തന്നെയാണ് നൽകുന്നത്. തീർച്ചയായും, മറ്റ് ബാങ്കുകൾ എടിഎം സേവനങ്ങൾക്കായി കൂടുതൽ ചാർജ് ഈടാക്കുമ്പോൾ, ഈ മൂന്ന് ബാങ്കുകളുടെ സേവനം എടുത്തു പറയേണ്ടത് തന്നെയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group