ഇന്ന് നമ്മുടെ നാട്ടിൽ എല്ലാവരും പണം പിൻവലിക്കുന്നതിനായി ബേങ്കിൽ നേരിട്ട് പോകുന്നതിനു പകരം എ ടി എം മെഷീനുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ആർബിഐ പുറത്തിറക്കിയ പുതിയ നിയമപ്രകാരം സൗജന്യ പരിധിക്ക് ശേഷമുള്ള എടിഎം ഇടപാടുകൾക്ക് ആയുള്ള ചാർജ് വർദ്ധിപ്പിക്കുന്നതിനുള്ള
അനുമതി ബാങ്കുകൾക്ക് നൽകിയിരുന്നു. നിലവിൽ എടിഎം പ്രവർത്തിക്കുന്നതിന് ആവശ്യമായ ചിലവുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ബാങ്ക് ഈ ഒരു പുതിയ തീരുമാനം പുറത്തിറക്കിയത്.എന്നിരുന്നാൽ കൂടി രാജ്യത്തെ പ്രധാന 3 ബാങ്കുകൾ നിലവിലുള്ള പരിധിയിൽ ഉൾപ്പെടുന്ന ട്രാൻസാക്ഷ നുകൾ കഴിഞ്ഞാലും അധിക ചാർജ് ഈടാക്കുന്നില്ല. ഐഡിബിഐ ബാങ്ക്,സിറ്റി ബാങ്ക്, ഇൻഡസ് ബാങ്ക് എന്നിവയാണ് ഇത്തരത്തിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത എടിഎം സേവനങ്ങൾ നൽകുന്നത്.
എന്നാൽ നിലവിൽ ഐഡിബിഐ അക്കൗണ്ട് ഹോൾഡറോ, അതല്ല എങ്കിൽ പുതിയതായി അക്കൗണ്ട് തുടങ്ങാൻ ഉദ്ദേശിക്കുന്ന ആളോ ആണെങ്കിൽ മാത്രമാണ് ഈ രീതിയിൽ പരിധിയില്ലാത്ത ATM സേവനം നേടാൻ സാധിക്കുകയുള്ളൂ. എന്നാൽ മറ്റ് ബാങ്കുകളുടെ എടിഎം സേവനങ്ങൾക്ക് 5 സൗജന്യ ഇടപാടുകൾ മാത്രമാണ് നടത്താൻ സാധിക്കുക. ഇൻഡസ് ബാങ്ക് എല്ലാ ബാങ്ക്കളുടെയും ATM സേവനം സൗജന്യമായി തന്നെയാണ് നൽകുന്നത്. തീർച്ചയായും, മറ്റ് ബാങ്കുകൾ എടിഎം സേവനങ്ങൾക്കായി കൂടുതൽ ചാർജ് ഈടാക്കുമ്പോൾ, ഈ മൂന്ന് ബാങ്കുകളുടെ സേവനം എടുത്തു പറയേണ്ടത് തന്നെയാണ്.
إرسال تعليق