ശ്രീകണ്ഠപുരം:
വീടുവിട്ടിറങ്ങിയ 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശനും സംഘവും അറസ്റ്റ് ചെയ്തു. തേര്‍ത്തല്ലി കുണ്ടേരിയിലെ അവിടത്ത് സജീഷിനെയാണ്(24) അറസ്റ്റ് ചെയ്തത്. നിടിയേങ്ങക്കടുത്ത 17കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
കഴിഞ്ഞ അഞ്ചിന് രാവിലെ തളിപ്പറമ്ബ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് പോയ പെണ്‍കുട്ടി രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം കൂട്ടുംമുഖത്തുനിന്നും പെണ്‍കുട്ടിയെ കണ്ടെത്തി. പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ്, ശ്രീകണ്ഠപുരം ഓടത്തുപാലത്തിനടുത്ത റിസോര്‍ട്ടില്‍ കൊണ്ടുപോയി സജീഷ് പീഡിപ്പിച്ചുവെന്ന് വ്യക്തമായത്. തുടര്‍ന്നാണ് അറസ്റ്റ്. എസ്.ഐ എ.വി. ചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ തളിപ്പറമ്ബ് കോടതി റിമാന്‍ഡ് ചെയ്തു.
Post a Comment