പിലാത്തറ:
പിലാത്തറയിൽ പ്രവർത്തിക്കുന്ന ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ കുടുംബാരോഗ്യകേന്ദ്രം പൂട്ടി. സഹപ്രവർത്തകരായ ആരോഗ്യ പ്രവർത്തകരോട് ഹോം ക്വാറന്റീനിൽ കഴിയാൻ ഉത്തരവിട്ടു. 29-നാണ് ഇദ്ദേഹം അവസാനമായി ജോലിക്ക് വന്നത്. എവിടെനിന്ന് രോഗം പിടിപ്പെട്ടുവെന്ന് വ്യക്തമായിട്ടില്ല. ചൊവ്വാഴ്ചമുതൽ പ്രവർത്തനം തുടങ്ങാനാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശമെന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ.രഞ്ജിത്ത് പറഞ്ഞു. ജോലിയിൽ ഒന്നിച്ച് അടുത്ത് ഇടപഴകി പ്രവർത്തിച്ചവർ രണ്ടാഴ്ചത്തെ നിരീക്ഷണത്തിൽ തുടരും.
إرسال تعليق