കണ്ണൂര്‍:
കോവിഡ് ബാധിച്ച് മരിച്ച ചക്കരക്കല്ല് പൊലീസ് സ്റ്റേഷന് പരിധിയില്‍ മൃതദേഹം പയ്യാമ്ബലം ശ്മശാനത്തില്‍ സംസ്കരിച്ചത് സംബന്ധിച്ച് വിവാദം. മൃതദേഹം പൂര്‍ണമായി കത്തിയില്ലെന്ന ആരോപണമാണ് വിവാദത്തിന് ഇടയാക്കിയത്. മറ്റു മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന പയ്യാമ്ബലത്ത് കോവിഡ്രോഗിയുടെ മൃതദേഹം പൂര്‍ണമായും കത്തുന്നതിനു മുമ്ബ് ബന്ധുക്കള്‍ പോയെന്നാണ് ആരോപണം. കണ്ണൂര്‍ കോര്‍പറേഷെന്റ അധീനതയിലാണ് പയ്യാമ്ബലം ശ്മശാനം. എന്നാല്‍, കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പയ്യാമ്ബലത്ത് സംസ്കരിച്ചത് കോര്പറേഷന് അറിയാതെയെന്നാണ് ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് വ്യക്തമാക്കിയത്.
Post a Comment