Join Our Whats App Group

ഖനനം തകൃതി; പരിശോധനാ സ്ക്വാഡുകൾ ആലസ്യത്തിൽ


ശ്രീകണ്ഠപുരം: 
അനധികൃത ചെങ്കൽ-കരിങ്കൽ ഖനനവും മണ്ണ് ഖനനവും മണൽവാരലും പരിശോധിച്ച് നടപടിയെടുക്കാൻ റവന്യൂ വകുപ്പ് രൂപം നൽകിയ പ്രത്യേക സ്ക്വാഡ് നിർജീവം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും അനധികൃതമായും തളിപ്പറമ്പ് താലൂക്കിലെ വിവിധയിടങ്ങളിൽ ഖനനം കൊഴുക്കുകയാണ്.

തഹസിൽദാറുടെ കീഴിൽ താലൂക്ക് ഓഫീസിലെ ഓരോ ഉദ്യോഗസ്ഥരെ സ്ക്വാഡ് ലീഡർമാരായി നിയമിച്ചിരുന്നു. പോലീസ്, തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ജീവനക്കാർ സ്ക്വാഡിൽ അംഗങ്ങളായിരക്കണമെന്നായിരുന്നു നിർദേശം. സ്ക്വാഡ് പരിശോധന നടത്തുന്ന പ്രദേശങ്ങളിലെ വില്ലേജ് ഓഫീസർമാർ സംഘത്തിൽ നിർബന്ധമായും ഉണ്ടാകണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. താലൂക്കിൽ ലഭ്യമാകുന്ന വാഹനങ്ങൾ പരിശോധനയ്ക്കായി വിട്ടുനൽകാനും അനുമതി നൽകിയിരുന്നു.
കഴിഞ്ഞ മാർച്ചിൽ പരിശോധന നടത്തേണ്ട സംഘത്തെയും തീയതിയും സംബന്ധിച്ച് മാർച്ച് മൂന്നിന് ഇറങ്ങിയ ഉത്തരവിൽ വിവരമുണ്ടായിരുന്നു. ആ ഉത്തരവ് പല തദ്ദേശസ്ഥാപനങ്ങളിലും എത്തിയത് 20-ന് ശേഷം മാത്രമാണ്. അപ്പോഴേക്കും ലോക്ക്ഡൗൺ ആരംഭിച്ചു. ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷവും സ്ക്വാഡ് സജീവമല്ല.

ഉരുൾപൊട്ടൽ സാധ്യത
ആദ്യഘട്ട ലോക്ക്ഡൗൺ ഇളവുകൾക്ക് മുമ്പേ ചെങ്കൽ-കരിങ്കൽ ക്വാറികൾ സജീവമായി.
ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണമെന്ന ചട്ടങ്ങളും പരക്കേ അട്ടിമറിക്കപ്പെട്ടു. പ്രളയദുരന്തങ്ങൾ തടയാനെന്ന പേരിൽ മലയോരത്തെ പല പുഴകളിൽനിന്നും ലോഡുകണക്കിന് മണൽ കടത്തിക്കൊണ്ടുപോയിട്ടും നടപടിയുണ്ടായില്ല.

ശ്രീകണ്ഠപുരം നഗരസഭയിലെ കബ്ലാരിയിൽ മിച്ചഭൂമി കൈയേറിയാണ് അനധികൃത ചെങ്കൽ ഖനനം. ചേപ്പറമ്പ്, ഐച്ചേരിപറമ്പ് കുന്ന് എന്നിവിടങ്ങളിലും പയ്യാവൂരിലെ കുഞ്ഞിപ്പറമ്പ്, ആനയടി, വാതിൽമട, ഏരുവേശ്ശിയിലെ കോട്ടക്കുന്ന്, ഏറ്റുപാറ, ചുണ്ടക്കുന്ന് എന്നിവിടങ്ങളിലും അനധികൃത ഖനനം വ്യാപകമാണ്.
ഉരുൾപൊട്ടൽ സാധ്യതയുള്ള കിഴക്കൻ മലയോര മേഖലയിലെ പല പ്രദേശങ്ങളിലുമാണ് പാരിസ്ഥിതിക അനുമതിയില്ലാതെ കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group