തിരുവനന്തപുരം:സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണെന്ന് കേരള പൊലീസ് സൈബർ ഡോമിന്റെ മുന്നിറിയിപ്പ്.
കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു കോളേജിലെ ബിരുദാനന്തര വിദ്യാർഥിനിയുടെ വാട്ട്സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈൽ പിക്ചർ ആയി അശ്ലീല ചിത്രം വരെ വന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാട്സാപ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇമെയിൽ വിലാസം വാട്സാപിൽ ആഡ് ചെയ്യുവാൻ ശ്രദ്ധ വേണമെന്നും പൊലീസ് അറിയിച്ചു
Post a Comment