Join Our Whats App Group

നടൻ അനിൽ മുരളി അന്തരിച്ചു

വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ അനിൽ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. 200ൽ അധികം സിനിമകളിൽ അഭിനയിച്ചു. ബാബ കല്യാണി, ചാന്തുപൊട്ട്, റൺ ബേബി റൺ, മാണിക്യകല്ല് തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ടെലിവിഷൻ സീരിയൽ രംഗത്തുകൂടിയാണ് അനിൽ അഭിനയരംഗത്തെത്തിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group