Join Our Whats App Group

ബിരിയാണിയില്‍ മനുഷ്യവിസര്‍ജ്ജ്യത്തില്‍ കാണുന്ന ഇകോളി ബാക്ടീരിയ; അന്വേഷണം തുടങ്ങി ആരോഗ്യ വകുപ്പ്


കോഴിക്കോട്: 
നഗരത്തില്‍ വില്‍ക്കുന്ന ബിരിയാണിയില്‍ മനുഷ്യവിസര്‍ജ്ജ്യത്തില്‍ കാണുന്ന ഇകോളി ബാക്ടീരിയ. വാഹനങ്ങളില്‍ റോഡരികില്‍ വില്‍പ്പന നടത്തുന്ന ബിരിയാണിയിലാണ് ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയിലായിരുന്നു കണ്ടെത്തല്‍.

കോവിഡ് കാലത്ത് വഴിയോരങ്ങളില്‍ വാഹനങ്ങളിലെത്തിച്ച്‌ വ്യാപകമായി ബിരിയാണി വില്‍പ്പന നടക്കുന്നുണ്ട്. രാമനാട്ടുകരയ്ക്കും വടകരയ്ക്കും ഇടയില്‍ റോഡരികിലാണ് ബിരിയാണി വില്‍പ്പന തകൃതിയില്‍ നടക്കുന്നത്. കോഴിക്കോട് നഗരപ്രദേശത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം ബിരിയാണി സാമ്ബിള്‍ ശേഖരിച്ച്‌ നടത്തിയ പരിശോധനയിലാണ് അപകടകരമായ തോതില്‍ ഇ കോളി കലര്‍ന്നതായുള്ള കണ്ടെത്തല്‍. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലായിരുന്നു ബിരിയാണി പരിശോധിച്ചത്. 12 ഇടങ്ങളില്‍ നിന്നുള്ള സാമ്ബിളുകള്‍ പരിശോധിച്ചപ്പോഴായിരുന്നു ഒന്നില്‍ ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയത്. ബിരിയാണിയില്‍ ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കോഴിക്കോട് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. വിഷ്ണു എസ് ഷാജി ന്യൂസ് 18 നോട് പറഞ്ഞു.

വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്ന ബിരിയാണിയിലാണ് ഇകോളി ബാക്ടീരിയ കടന്നുകൂടുക. മനുഷ്യ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ഇ കോളി ബാക്ടീരിയ അകത്ത് ചെന്നാല്‍ കടുത്ത വയറിളക്കവും ഛര്‍ദ്ദിയുമുണ്ടാകും. മരണത്തിന് വരെ കാരണമായേക്കുമെന്നാണ് വിദഗ്ധാഭിപ്രായം. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post
Join Our Whats App Group