ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പ്രാദേശിക വിപണിയില്‍ 2021 CBR 250 RR അവതരിപ്പിച്ചു. അപ്‌ഡേറ്റുചെയ്‌ത മോട്ടോര്‍സൈക്കിള്‍ കൂടുതല്‍ പവറും ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു, അതോടൊപ്പം പുതിയ നിറങ്ങളും നേടുന്നു.
പുതിയ മോഡലില്‍ കമ്ബനി ഡിസൈന്‍ മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. എന്നാല്‍ 2021 CBR 250 RR -ന്റെ 249 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിനില്‍ ഹോണ്ട നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.പിസ്റ്റണുകള്‍ പുതുതായി രൂപകല്‍പ്പന ചെയ്തവയാണ്, പിസ്റ്റണ്‍ റിംഗുകളില്‍ ഒരു ടിന്‍ പ്ലേറ്റിംഗും നല്‍കിയിരിക്കുന്നു, കണക്ടിംഗ് റോഡുകള്‍ കാര്‍ബറൈസ് ചെയ്തിരിക്കുന്നു, ഇഗ്നിഷന്‍ ടൈമിംഗിലുംല്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ജാപ്പനീസ് കമ്ബനി ഇന്‍ടേക്ക് സിസ്റ്റം ഒപ്റ്റിമൈസ് ചെയ്യുകയും മഫ്ലറിന്റെ ആന്തരിക ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്തു. ഇസിയുവും പുനര്‍നിര്‍മ്മിച്ചിരിക്കുന്നു.എഞ്ചിനില്‍ നിന്ന് കൂടുതല്‍ ഊര്‍ജ്ജവും torque ഉം എടുക്കാന്‍ ഹോണ്ടയെ ഈ മാറ്റങ്ങളെല്ലാം സഹായിച്ചിട്ടുണ്ട്. 2021 ഹോണ്ട CBR 250 RR 13,000 rpm -ല്‍ 41 bhp കരുത്തും 11,000 rpm -ല്‍ 25 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
Post a Comment