Join Our Whats App Group

"ഇന്ന് ഒരു ചരിത്ര ദിനമാണ്... ഇത് അമേരിക്കയ്ക്കും എല്ലാ മനുഷ്യരാശിക്കും ചരിത്ര നിമിഷമം."

വാഷിങ്ടണ്‍: ഏറ്റവും വലുതും ശക്തവുമായ ദൂരദര്‍ശിനി ആദ്യ ബഹിരാകാശ ചിത്രങ്ങള്‍ പങ്കുവെച്ച്‌ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബെയ്ഡനും വൈസ് പ്രസിഡണ്ട് കമല ഹാരിസും.

നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും (ഇഎസ്‌എ) കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയും (സിഎസ്‌എ) നാളെ ദൂരദര്‍ശിനിയില്‍ നിന്ന് ലഭിച്ച മുഴുവന്‍ ചിത്രങ്ങളും സ്പെക്‌ട്രോസ്കോപ്പിക് ഡാറ്റയും പുറത്തുവിടും. ആയിരക്കണക്കിന് താരാപഥങ്ങള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ദുര്‍ബലമായ വസ്തുക്കളും ചിത്രലുള്ളതായി നാസ അറിയിച്ചു.

"ഇന്ന് ഒരു ചരിത്ര ദിനമാണ്... ഇത് അമേരിക്കയ്ക്കും എല്ലാ മനുഷ്യരാശിക്കും ചരിത്ര നിമിഷമം." ചിത്രം പുറത്തുവിട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. "ഇത് നമുക്കെല്ലാവര്‍ക്കും വളരെ ആവേശകരമായ നിമിഷമാണ്. ഇന്ന് പ്രപഞ്ചത്തിന് ഒരു പുതിയ അധ്യായമാണ്," കമല ഹാരിസും പറഞ്ഞു.

"ഞങ്ങള്‍ 1300 കോടി വര്‍ഷത്തിലേറെ പിന്നോട്ട് നോക്കുകയാണ്. ഈ ചെറിയ പാടുകളില്‍ ഒന്നില്‍ നിങ്ങള്‍ കാണുന്ന പ്രകാശം 1300 കോടി വര്‍ഷങ്ങളായി സഞ്ചരിക്കുന്നതാണ്." ദൂരദര്‍ശിനിയില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്തിറക്കിയ ശേഷം നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. ഈ ആദ്യ ചിത്രങ്ങള്‍ വെബ്ബ് ശാസ്ത്ര പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക തുടക്കത്തെ അടയാളപ്പെടുത്തുന്നതാണെന്ന് ചിത്രങ്ങളെക്കുറിച്ച്‌ നാസ പറഞ്ഞു.

"ഈ ആദ്യ ചിത്രങ്ങളുടെ പ്രകാശനം വെബ്ബിന്റെ ശാസ്ത്ര പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക തുടക്കത്തെ അടയാളപ്പെടുത്തുന്നു, അത് മിഷന്റെ പ്രധാന ശാസ്ത്ര വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നത് തുടരും," ചിത്രങ്ങളെക്കുറിച്ച്‌ നാസ പറഞ്ഞു. 1000 കോടി വിലമതിക്കുന്നതാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ്.

ആറ് മാസത്തെ നിരീക്ഷണ പ്രക്രിയയ്‌ക്ക് ശേഷമാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ജെയിംസ് വെബ്ബിന്റെ ആദ്യത്തെ അഞ്ച് ലക്ഷ്യങ്ങള്‍ വെള്ളിയാഴ്ച നാസ വെളിപ്പെടുത്തി. കരീന നെബുല, WASP-96b, സതേണ്‍ റിംഗ് നെബുല, സ്റ്റീഫന്‍സ് ക്വിന്റ്റെറ്റ്, SMACS 0723 എന്നിവയുടെ നിരീക്ഷണമാണ് ആദ്യ ലക്ഷ്യങ്ങള്‍. നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി, ബഹിരാകാശ ദൂരദര്‍ശിനി ശാസ്ത്രം എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര സമിതിയാണ് ഈ ലക്ഷ്യങ്ങള്‍ തെരഞ്ഞെടുത്തത്. 20 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അധിക ഇന്ധന ശേഷിയുണ്ടെന്ന് നാസ പറഞ്ഞു.



Post a Comment

Previous Post Next Post
Join Our Whats App Group