ആലക്കോട്:
ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം. ആലക്കോട് സ്വദേശിയായ പതിനാലുകാരനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പയ്യാവൂർ ചീത്തപ്പാറ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസമായിരുന്നു സംഭവം. മാനന്തവാടിയിൽനിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥി. ബസിൽ തിരക്കായതിനാൽ ഇരിട്ടിയിൽ വച്ച് ഇയാളുടെ അടുത്ത് കുട്ടിയെ ഇരുത്തിയതായി പറയുന്നു. തുടർന്ന് ഇയാൾ കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി. പയ്യാവൂർ ബസ്സ്റ്റാൻഡിലാണ് ഇയാൾ ബസിറങ്ങിയത്.
കുട്ടി അമ്മയോട് സംഭവം പറഞ്ഞതിനെ തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃരുടെ നിർദേശപ്രകാരമാണ് ആലക്കോട് പോലീസ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കുട്ടി തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തും.
Post a Comment