Join Our Whats App Group

18 ആം വയസിൽ ചേച്ചിയുടെ ഭർത്താവുമായി ആദ്യ വിവാഹം, മൂന്ന് വിവാഹ ബന്ധങ്ങളും പരാജയം: കരളലിയിക്കുന്ന കഥ പറഞ്ഞ് കാളി

 


കൊച്ചി: 

മലയാള സിനിമയിലെ ലേഡി സ്റ്റണ്ട് മാസ്റ്ററാണ് മാമംഗലം സ്വദേശിയായ കാളി. അൻപതോളം സിനിമകൾ ചെയ്തിട്ടുള്ള കാളി ശ്വേത മേനോനും സനുഷയ്ക്കും ഡ്യൂപ്പായിട്ടുണ്ട്. ഹോളിവുഡ് സിനിമയ്ക്ക് വേണ്ടി വരെ വർക്ക് ചെയ്തിട്ടുള്ള കാളിയുടെ ജീവിതം കെട്ടുകഥകൾ പോലെ അവിശ്വസനീയമാണ്. ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോ​ഗ്രാമിൽ പങ്കെടുക്കാനെത്തിയ കാളി തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞു. കളിയുടെ ശരിക്കുള്ള പേര് ധന്യ എന്നാണ്. തന്റെ ദുരിതകഥയെ കുറിച്ച് കാളി പറയുന്നതിങ്ങനെ:


‘യഥാർത്ഥ പേര് ധന്യ എന്നാണ്. അനാഥയായിരുന്നു ഞാൻ, എന്നെ ദത്തെടുത്ത് വളർത്തുകയായിരുന്നു. പക്ഷേ എൻ്റെ യഥാർത്ഥ അച്ഛനെ ഒരിക്കൽ കണ്ടു. അദ്ദേഹമാണ് പറഞ്ഞത് തൻ്റെ പേര് ഭദ്ര മേനോൻ എന്നാണ് എന്ന്. ആ പേര് എനിക്ക് വല്ലാതെ ഇഷ്ടമാണ്. അമ്മയെ ഞാൻ കണ്ടിട്ടില്ല, മുപ്പത് വയസ്സ് വരെയും വാസന്തി എന്ന സ്ത്രീയുടെ ഒപ്പമായിരുന്നു. അനിയനാണ് ഉണ്ടായിരുന്നത്. പതിനെട്ട് വയസ്സ് തികയുന്നതിന് മുൻപ് അവൻ ആക്സിഡൻ്റിൽ മരിച്ചുപോയി. വളർത്തച്ഛൻ നന്നായി ഉപദ്രവിക്കുമായിരുന്നു. അദ്ദേഹത്തിന് മദ്യപാനവും കഞ്ചാവിന്റെ ഉപയോഗവും ഉണ്ടായിരുന്നു. ബെൽറ്റ് വെച്ച് ഞങ്ങളെ തല്ലുമായിരുന്നു. ഒരിക്കൽ ഞങ്ങളുടെ മുതുകത്ത് ഈർക്കിൽ കുത്തിക്കയറി.


വീട്ടുകാരും നാട്ടുകാരും ചേർന്ന് തലയിൽ കെട്ടി വെച്ച ഒരു ബന്ധമായിരുന്നു ആദ്യ കല്യാണം. ചേച്ചിയുടെ മരണത്തിന് ആറുമാസങ്ങൾക്ക് ശേഷം ചേച്ചിയുടെ ഭർത്താവിന് കല്യാണാലോചന തുടങ്ങി. എനിക്ക് മോശപ്പേര് കിട്ടിയതു കൊണ്ടും എനിക്കിനി വേറൊരു നല്ല ബന്ധം കിട്ടില്ലെന്നും പറഞ്ഞ് വീട്ടുകാരും നാട്ടുകാരും ചേർന്ന് അയാളെ എൻ്റെ തലയിൽ കെട്ടിവെച്ചു. അയാളുമായി മുൻപ് യാതൊരു പരിചയവും എനിക്കുണ്ടായിരുന്നില്ല. ചേച്ചിയെ കല്യാണം കഴിക്കുമ്പോൾ കണ്ട പരിചയം മാത്രമായിരുന്നു. ഒടുവിൽ അയാൾ തൻ്റെ തലയിൽ ആകുകയായിരുന്നു, നിലവിളക്കുവെച്ച് തലക്കടിച്ച് ഒടുവിൽ അയാളിൽ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോവുകയായിരുന്നു


ഒരിക്കൽ അയാളൊരു പീഢനക്കേസിൽ പ്രതിയായി. അത് താൻ അറിഞ്ഞിരുന്നില്ല. അന്ന് അയാൾ ഒളിവിൽ കഴിഞ്ഞത് എൻ്റെ വീട്ടിലായിരുന്നു. അന്ന് കണ്ടിട്ടുള്ളതാണ്. അയാൾ പ്രതിയാണെന്നോ ഒളിവിലാണെന്നോ ഒന്നും അന്ന് അറിയില്ലായിരുന്നു. അത് കല്യാണം കഴിഞ്ഞാണ് അറിഞ്ഞത്. കല്യാണം കഴിഞ്ഞ് രണ്ട് മാസത്തിനു ശേഷം കൂട്ടുകുടുംബത്തിൽ നിന്ന് മാറി താമസിച്ചപ്പോഴാണ് മനസിലായത് ഇയാൾ പ്രതിയല്ല അതിലും വലിയ ക്രിമിനൽ ആണെന്ന്. ഒരുതരം സൈക്കോ ആയിരുന്നു. മാനസിക പ്രശ്നങ്ങളും പീഢനവും ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. കേവലം ആറു മാസം മാത്രമാണ് ആ ബന്ധം നീണ്ടത്. ഞാൻ ആ ബന്ധം പിരിയുകയായിരുന്നു. സിഡി റെയ്ഡ് നടന്ന സമയം.



അയാളുമായുള്ള ബന്ധം പിരിഞ്ഞ്, തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയുമ്പോഴും മറ്റൊരു ലോറിക്കാരനുമായി എൻ്റെ വിവാഹം ഉറപ്പിക്കാനുള്ള നീക്കത്തിലും തിടുക്കത്തിലുമായിരുന്നു എൻ്റെ ബന്ധുക്കൾ. തലയിൽ നിന്ന് ഒഴിവാക്കുന്ന പോലുള്ള അവസ്ഥയായിരുന്നു അത്. മാനസികമായി ആകെ തകർന്നിരിക്കുന്ന അവസ്ഥയിലാണ് ബോട്ടിൽ നിന്ന് കടലിലേക്ക് എടുത്ത് ചാടിയത്. അതിനിടെ ഒരു ഓട്ടോക്കാരനുമായി ഞാനാ അടുത്തു. അങ്ങനെ അയാളെ വിവാഹം കഴിച്ചു. പക്ഷേ, എന്നെ കുറിച്ച് പലരും പലതും പറഞ്ഞുവെന്ന് പറഞ്ഞ് അടി തുടങ്ങി. ഉപദ്രവമായി. ലഹരി ആയിരുന്നു അയാൾക്ക്. അയാളിൽ രണ്ട് ആൺകുട്ടികൾ ഉണ്ടായി. ഇതിനിടെ അയാൾക്ക് മറ്റൊരു ബന്ധമുണ്ടായി. ഇപ്പോൾ മൂന്ന് കുട്ടികളാണ് എനിക്കുള്ളത്’, കാളി പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group