മട്ടന്നൂര്‍:
കായിക പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗീകചൂഷണത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ വോളിബോള്‍ കോച്ച് ഇരിക്കൂര്‍ പൊലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി.
പടിയൂര്‍ സ്വദേശി ഗോവിന്ദനെയാ(57)ണ് ഇരിട്ടി ഡി.വൈ. എസ്. പി സജേഷ് വാഴവളപ്പില്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം തലശേരി പോക്‌സോ കോടതി ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 26ന് രാവിലെയായിരുന്നു സംഭവം. ഗ്രൗണ്ടില്‍ വെച്ചു കായികപരിശീലനത്തിനിടെ ഗോവിന്ദന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിപ്രകാരമാണ് ഇരിക്കൂര്‍ പൊലിസ് കേസെടുത്തത്.
إرسال تعليق