Join Our Whats App Group

ഭക്ഷ്യവിഷബാധ: 30 നഴ്‌സിങ് വിദ്യാർഥിനികൾ ചികിത്സ തേടി

 

തലശ്ശേരി: 

ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് തലശ്ശേരി നഴ്‌സിങ് കോളേജ് ഹോസ്റ്റലിലെ 30 വിദ്യാർഥിനികൾ ചികിത്സ തേടി. ഛർദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദ്യാർഥിനികൾ സഹകരണ ആസ്പത്രിയിൽ ചികിത്സ തേടിയത്. ഹോസ്റ്റലിലെ മേട്രണും ചികിത്സ തേടിയവരിൽ ഉൾപ്പെടുന്നു.


കഴിഞ്ഞ ദിവസമാണ് ചില വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ചികിത്സയ്ക്കുശേഷം ഹോസ്റ്റലിൽ പോയ ചില വിദ്യാർഥിനികൾ ചൊവ്വാഴ്ച വീണ്ടും ചികിത്സ തേടി. നഗരസഭാ ആരോഗ്യവിഭാഗം ഹോസ്റ്റലും പരിസരവും പരിശോധിച്ചു. കുടിവെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു



Post a Comment

أحدث أقدم
Join Our Whats App Group