Join Our Whats App Group

‘പെൺകുട്ടികളെ സ്വന്തം കാലിൽ നിന്ന ശേഷം അവരുടെ സമ്മതത്തോടെ മാത്രമേ വിവാഹം കഴിപ്പിക്കാവൂ’: ഉപദേശവുമായി വിസ്മയയുടെ അമ്മ

 


കൊല്ലം: 

വിസ്മയ കേസിൽ ഇന്നാണ് വിധി പ്രസ്താവിക്കുന്നത്. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂർത്തിയാകുന്ന മെയ് 23, 2022 ന് കേസിൽ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് കേരളം. കേസിൽ, വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിസ്മയയുടെ അമ്മ സജിത വി നായർ മാധ്യമങ്ങളോട് പറഞ്ഞു.


പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ സമയമായതിന് ശേഷം മാത്രം കല്യാണം കഴിപ്പിക്കണം എന്നാണ് സമൂഹത്തോട് പറയാനുള്ളതെന്നും വിസ്മയയുടെ മാതാവ് പറഞ്ഞു. അതേസമയം, പ്രതി കിരൺ കുമാറിന് സമൂഹത്തിന് മാതൃകയായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരും പറഞ്ഞു. എല്ലാവർക്കും പാഠമായ ശിക്ഷ തന്നെ കിരണിന് ലഭിക്കുമെന്ന് ത്രിവിക്രമൻ നായർ പറയുന്നു.


തങ്ങൾക്ക് ലഭിച്ചത് ഏറ്റവും നല്ല അഭിഭാഷകനെയും ഏറ്റവും നല്ല അന്വേഷണ ഉദ്യോഗസ്ഥനെയുമാണെന്നും അദ്ദേഹം പറഞ്ഞു. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ 2021 ജൂൺ 21 വിസ്മയ ആത്മഹത്യ ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group