Join Our Whats App Group

ഉംറക്ക് പോകാൻ ഓൺലൈനിൽ നേരിട്ട് നിങ്ങൾക്ക് അപേക്ഷിക്കാം

 


സാധാരണയായി ഹജ്ജിനും ഉംറക്കും പോകുന്നതിനു വേണ്ടി മിക്ക ആളുകളും സമീപിക്കുന്നത് ഏജൻസികളെയാണ്. ഇത്തരത്തിൽ ഏജൻസികളെ ബന്ധപ്പെടുമ്പോൾ അവർ ഈടാക്കുന്നത് വലിയ തുകയായിരിക്കും. എന്നാൽ ഇപ്പോൾ ഓൺലൈനായി തന്നെ നിങ്ങൾക്ക് ഹജ്ജിനും ഉംറക്കും ഉള്ള അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്. ഇതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സൗദി അറേബ്യ സർക്കാർ ഒരുക്കി കഴിഞ്ഞു. പുതിയ രീതി നിലവിൽ വരുന്നതിലൂടെ ആർക്കു വേണമെങ്കിലും കുറഞ്ഞ തുക ചിലവഴിച്ച് ഉംറ,ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ സാധിക്കുന്നതാണ്.


നിരവധി ട്രാവൽ ഏജൻസികൾ ഈ ഒരു ഇസ്ലാംമത ആചാരത്തിന്റെ പേരിൽ സാധാരണക്കാരായ ആളുകളിൽ നിന്നും പിഴിഞ്ഞിരുന്നത് വലിയ തുകയായിരുന്നു. എന്നാൽ പുതിയ രീതി നിലവിൽ വരുന്നതിലൂടെ ഹജ്ജ്, ഉംറ നടത്തുന്നവർക്ക് ഏജൻസികളെ ആശ്രയിക്കാതെ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിച്ചുകൊണ്ട് ആവശ്യമായ വിസ, താമസസൗകര്യം മറ്റ് ഗതാഗത ആവശ്യങ്ങൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ മഖാം പോർട്ടൽ വഴി സൗദി ഹജ്ജ്,ഉംറയുടെ മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്.


മുൻപ് ഒരു പരീക്ഷണ രീതിയിൽ ഈയൊരു പദ്ധതി നടപ്പിലാക്കിയിരുന്നു, എന്നാൽ പല ആളുകൾക്കും ഇതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരുന്നില്ല. ഹജ്ജ് കർമ്മങ്ങൾക്ക് വേണ്ടി പോകുന്നവർക്ക് താമസിക്കുന്നതിന് ആവശ്യമായ ഹോട്ടലുകൾ ഈടാക്കുന്ന ചാർജ് എന്നിവയെല്ലാം അറിയുന്നതിനുള്ള വെബ്സൈറ്റ് ലിങ്ക് താഴെ നൽകുന്നു. ഈയൊരു സംവിധാനം കൂടുതൽപേർ ഉപയോഗിക്കുന്നത് വഴി സൗദിയിൽ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള തീർഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് സൗദി സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ സംവിധാനം ഉപയോഗപ്പെടുത്തിയാൽ വെറും 700 റിയാലിൽ താഴെ മാത്രം നൽകിക്കൊണ്ട് താമസവും, ഗതാഗത സൗകര്യവും ഉൾപ്പടെ ലഭിക്കുന്നതാണ്. ഇത് വഴി ഹജ്ജ്,ഉംറ കർമ്മങ്ങൾക്ക് വരുന്ന ആളുകളുടെ എണ്ണത്തിൽ 2030 ആകുമ്പോഴേക്കും മൂന്നു കോടിയിൽ എത്തിക്കുക എന്നതാണ് സൗദി ലക്ഷ്യമിടുന്നത്.


Post a Comment

Previous Post Next Post
Join Our Whats App Group