Join Our Whats App Group

ദുബായിൽ നിന്ന് കോടികൾ വായ്പ്പയെടുത്ത് മുങ്ങി നാട്ടിലെത്തി മതസ്ഥാപനങ്ങളുടെ രക്ഷാധികാരികളായി: കേന്ദ്രം അന്വേഷണത്തിന്

 


കാസർഗോഡ്: ദുബായിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്‌പയെടുത്തു മുങ്ങിയ സംഘത്തെ അന്വേഷിച്ച് കേന്ദ്ര അന്വേഷണ ഏജൻസി കാസർഗോഡേക്ക്. വ്യാജ സ്ഥാപനങ്ങളുടെ മറവിൽ കാസർഗോഡ് സ്വദേശിയും സംഘവും തട്ടിയെടുത്തത് കോടിക്കണക്കിന് രൂപയാണ്. ദുബായിൽ വൻ തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം നാട്ടിലെത്തി ആഡംബര ജീവിതം നയിക്കുന്ന സംഘത്തെ തേടി കേന്ദ്ര രഹസ്യാന്വേഷണ സംഘം ഇന്ന് കാസർഗോഡ് എത്തും.


പല രീതികളിലാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ആദ്യം യുഎഇയിലെ എമിറേറ്റ്സുകൾ കേന്ദ്രീകരിച്ചു ദുബായിൽ പുതിയ ലൈസൻസ് എടുക്കും. തുടർന്ന്, വലിയ രീതിയിൽ കച്ചവടം നടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ, ഇവർ തന്നെ നേരത്തെ തയ്യാറാക്കിയ മറ്റു സ്ഥാപനങ്ങൾക്ക് ബാങ്കു മുഖേന ഇടപാട് നടത്തുകയും ചെയ്യും. ഇതിന് ശേഷം, മൂന്ന് വർഷം പിന്നിടുമ്പോൾ ബിസിനസ്സ് മെച്ചപ്പെടുത്താൻ ലോണുകൾക്കായി ബാങ്കുകളെ സമീപിക്കും. ഒരേ സമയം, നിരവധി ബാങ്കുകളിൽ വ്യാപകമായി അപേക്ഷ നൽകുന്നതാണ് രീതി.


ഇതിന്, ആവശ്യമായ പേപ്പറുകൾ ബദിയടുക്ക സ്വദേശിയായ മുഖ്യ സൂത്രധാരനാണ് സംഘടിപ്പിക്കുന്നത്. ചെക്ക് നൽകിയും അല്ലാതെയും തട്ടിപ്പ് നടത്തി ബാങ്ക് വായ്പ എടുത്ത ശേഷം ഇന്ത്യയിലേക്ക് മുങ്ങുകയാണ് ഇവരുടെ രീതി. 150 കോടി രൂപയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ഇപ്പോഴും ദുബായിൽ തട്ടിപ്പുകൾ തുടർന്ന് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. സിവികോൺ ജനറൽ ട്രേഡിങ്, എം എസ് കെ ജനറൽ ട്രേഡിങ്, റീം ദുബായ് തുടങ്ങി നിരവധി വ്യാജ സ്ഥാപനങ്ങളുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്.


ഇത്തരത്തിൽ, തട്ടിപ്പിനിരയായ ഹൈദരാബാദ് സ്വദേശിയും കാസർഗോഡ് സ്വദേശിയും കേന്ദ്ര രഹസ്യ അന്വേഷണ സംഘത്തിന് കൈമാറിയ വിവരങ്ങളാണ് ഇപ്പോൾ അന്വേഷണത്തിന് കാരണമായി മാറിയിരിക്കുന്നത്. തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ആഡംബര ജീവിതത്തിനായാണ് ഇവർ ഉപയോഗിക്കുന്നത്. നാട്ടിലെത്തി മതസ്ഥാപനങ്ങളുടെ രക്ഷാധികാരികൾ ആയി മാറുന്നതോടെ സമൂഹത്തിൽ മാന്യതയുടെ മൂടുപടവും ലഭിക്കുന്നു.

തട്ടിപ്പ് നടത്തി ഉണ്ടാക്കിയ പണം കൊണ്ട്, പലരും സ്ഥലവും സ്ഥാപനങ്ങളും വാങ്ങിയിരിക്കുകയാണ്. പലതും ബന്ധുക്കളുടെ പേരിലാണ് ഉള്ളത്.



തട്ടിപ്പുകാരനായ കാസർഗോഡ് സ്വദേശിയുടെ പേരിൽ, രണ്ട് കൊട്ടാര സമാനമായ വീടുകൾ നിർമ്മാണത്തിലാണ്. ഇയാളുടെ ജോലി എന്താണെന്ന് ചോദിച്ചാൽ ബാങ്ക് പേപ്പർ വർക്ക് എന്നാണ്, ബന്ധുക്കൾ അവകാശപ്പെടുന്നത്. തട്ടിപ്പ് സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് രഹസ്യാനേഷണ സംഘങ്ങൾ എത്തുന്നതോടെ പുറത്ത് വരും.

Post a Comment

Previous Post Next Post
Join Our Whats App Group