Join Our Whats App Group

ചിറവക്കിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 80 ലക്ഷം രൂപ തളിപ്പറമ്പ് പോലീസ് പിടികൂടി

 


തളിപ്പറമ്പ് ചിറവക്കിൽ വച്ച് കാറിൽ കടത്തുകയായിരുന്ന കണക്കിൽപെടാത്ത 50 ലക്ഷം രൂപ പിടികൂടി. തളിപ്പറമ്പ് ഐ പി ദിനേശ് എ വിയുടെയും എസ്ഐമാരായ സഞ്ജയ് കുമാറിന്റെയും ഗംഗാധരന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാസർഗോഡ് നീലേശ്വരം സ്വദേശിയായ ഖാലിദിൽ നിന്ന് 80 ലക്ഷം രൂപ പിടിച്ചെടുത്തത്.


സ്ക്വാഡിൽ പോലീസുകാരായ അഷ്റഫ്, സനീഷ്, ജിജു, വിനിൽ, അനൂപ് എന്നിവരും ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം നാലോടെയാണ് തളിപ്പറമ്പ് ചെറുവക്കിൽ വെച്ച് വാഹന പരിശോധന നടത്തവെ സംശയാസ്പദമായി നിർത്തിയതായി കണ്ട കെ എൽ 14 എൽ 83 37 നമ്പർ സ്വിഫ്റ്റ് കാറിൽ നിന്ന് പണം പിടിച്ചെടുത്തത്.


പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കുമെന്നും മതിയായ രേഖകൾ ഹാജരാക്കിയാൽ ഇത് കോടതി വിട്ടു നൽകുമെന്നും അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group