Join Our Whats App Group

മേജർ രവി മെയ് 7 ന് കണ്ണൂരിൽ

 


ആർമി നേവി എയർഫോഴ്സ് – കേന്ദ്ര സേനകളിലേക്കും, വിവിധ പോലീസ് സേനകളിലേക്കും ജോലി നേടാൻ പരിശ്രമിക്കുന്നവർക്ക് പരിശീലനം നൽകാൻ മേജർ രവി കുട്ടികളെ തെരഞ്ഞെടുക്കുന്നു.


ആദരണീയനായ സൈനികനും (Rt Maj) നിരവധി ഗാലന്ററി അവാർഡ് ജേതാവും പ്രഗല്ഭ സിനിമാ സംവിധായകനുമായ മേജർ രവി കണ്ണൂർ ജില്ലയിൽ നേരിട്ട് നടത്തുന്ന മേജർ രവീസ് അക്കാദമി പഠന കേന്ദ്രങ്ങളിലൂടെയാണ് കുട്ടികൾക്ക് പരിശീലനം നൽകുക.


മെയ് 7 ശനിയാഴ്ച രാവിലെ 9 മണി മുതൽ കണ്ണൂർ യോഗശാല റോഡിലെ ജവഹർ ലൈബ്രറി ഹാളിലാണ് കുട്ടികളുടെ സെലക്ഷൻ .

രക്ഷിതാക്കൾക്കൊപ്പം പങ്കെടുക്കണം.


15 നും 22 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പങ്കെടുക്കാം.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.


രജിസ്ട്രേഷൻ നമ്പർ : 62 38 220 229


ചീഫ് ട്രെയിനർ : എം.പി. വിജയൻ (Hon. Capt.) കണ്ണൂർ.


ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കണ്ണൂർ , തളിപ്പറമ്പ്, ഇരിട്ടി , കൂത്തുപറമ്പ്, പിലാത്തറ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ പരിശീലനം നൽകും.

Post a Comment

Previous Post Next Post
Join Our Whats App Group