കൊച്ചി :
പോണേക്കരയിൽ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ നേഹ (27) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്ന് അകന്ന് കഴിയുകയായിരുന്ന നേഹ ആറു മാസം മുൻപാണ് പോണേക്കരയിലുള്ള ഫ്ലാറ്റിൽ താമസം തുടങ്ങിയത്.
കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഭക്ഷണം വാങ്ങുന്നതിനായി പുറത്ത് പോയി തിരിച്ച് വരുമ്പോഴാണ് നേഹയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയതെന്ന് പോലീസ് പറയുന്നു. സുഹൃത്തുക്കൾക്ക് മരിക്കുമെന്ന് സന്ദേശം അയച്ചതിന് ശേഷമാണ് നേഹ ആത്മഹത്യ ചെയ്തത്.
അതേസമയം നേഹ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും മാരക മയക്ക് മരുന്നായ എംഡിഎംഐ കണ്ടെത്തിയതായാണ് വിവരം. കൂടാതെ നേഹ താമസിച്ചിരുന്ന ഫ്ലാറ്റിൽ എത്തിയ മൂന്ന് യുവാക്കളിൽ നിന്ന് മയക്ക് മരുന്ന് പിടികൂടി. കാറിലെത്തിയ മൂന്ന് പേരിൽ ഒരാളുടെ പേരിൽ പോലീസ് കേസെടുത്തു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment