Join Our Whats App Group

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : യുവാവ് പിടിയിൽ

 


വെള്ളിയാമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, യുവാവ് പൊലീസ് പിടിയിൽ. വെള്ളിയാമറ്റം മേത്തൊട്ടിയിൽ താമസിക്കുന്ന തൈപ്ലാക്കൽ അരുൺ (23) ആണ് അറസ്റ്റിലായത്.


രണ്ടുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. യുവാവിന്‍റെ ശല്യം രൂക്ഷമായപ്പോൾ, പെൺകുട്ടിയുടെ പഠനം ഉൾപ്പെടെ തിരുവനന്തപുരത്തേക്ക് മാറ്റി. തുടർന്ന്, വീണ്ടും ശല്യം തുടർന്നതോടെ പെൺകുട്ടി പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.


സംഭവത്തിൽ, തിരുവനന്തപുരത്ത് കേസെടുത്തശേഷം കാഞ്ഞാർ പൊലീസിന് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post