Join Our Whats App Group

പാപ്പാനെ ഇടിച്ചു വീഴ്ത്തി സ്‌കൂട്ടര്‍ യാത്രക്കാരി: ആന വിരണ്ടോടിയെങ്കിലും നാട്ടുകാർ വേഗം തളച്ചു ആന വിരണ്ടതോടെ ആനയെ കാണാന്‍ ചുറ്റും കൂടിനിന്നവരും പരക്കംപാഞ്ഞ് ഓടി.

 


കൊച്ചി: 

ആന വിരണ്ടോടി എന്ന വാർത്തകൾ നമുക്ക് സുപരിചിതമാണ് എന്നാൽ, സ്‌കൂട്ടര്‍ യാത്രക്കാരിയുടെ അഭ്യാസ പ്രകടനം കണ്ട് ആനയും നാട്ടുകാരും വിരണ്ടോടി. വൈപ്പിന്‍ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെ സ്‌കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചു. ഇതു കണ്ടാണ് ആന വിരണ്ടോടിയത്. നാട്ടുകാർ വേഗം തളച്ചതിനാല്‍ കാര്യമായ അപകടമുണ്ടായില്ല. ചൊവ്വാഴ്ച (മാർച്ച്-1) രാത്രി പത്തുമണിയോടെയാണു സംഭവം. ഉല്‍സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കി ചങ്ങല ഇടുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രക്കാരി പാപ്പാനെ ഇടിച്ചു തെറിപ്പിച്ചത്.


ആന വിരണ്ടതോടെ ആനയെ കാണാന്‍ ചുറ്റും കൂടിനിന്നവരും പരക്കംപാഞ്ഞ് ഓടി. ആനയുടെ ശരീരത്തിലേക്കു ചാഞ്ഞ സ്‌കൂട്ടര്‍ പിന്നീടു മറുവശത്തേക്കു ചരിഞ്ഞു. സമീപത്തുണ്ടായ അപകടത്തിൽ ഭയന്ന ആന റോഡിലൂടെ ഓടി. ഇതിന്റെ വിഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആനയെ പെട്ടെന്നു നടുറോഡില്‍ കണ്ടു ഭയന്ന യുവതി, സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് ആനയുടെ പാപ്പാനു മേൽ സ്കൂട്ടർ ഇടിച്ചു കയറ്റുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group