സുന്ദരമായ ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്. ചർമ്മം ഭാഗിയായി സൂക്ഷിക്കാന്‍ വിലയേറിയ സൗന്ദര്യ വസ്തുക്കളുടെ പിന്നാലെ പോകുന്നവരാണ് അധികവും. പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചത്. ആഗോഗ്യകരമായ ഭക്ഷണശീലവും നല്ല ഉറക്കവുമെല്ലാം ചർമ്മത്തിന്‍റെ ആരോഗ്യവും ഭംഗിയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.
ചര്‍മ്മം വൈവിധ്യമാർന്നതാണ്. അതിനാല്‍ ചര്‍മ്മത്തിന് അതിന്‍റെ പ്രത്യേകത അനുസരിച്ചുള്ള പരിചരണം ആവശ്യമാണ്. ചര്‍മ്മത്തിന് യോജിക്കാത്ത സൗന്ദര്യ വസ്തുക്കളുടെ ഉപയോഗം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
സൗന്ദര്യ വസ്തുക്കളുടെ ഉപയോഗം കുറച്ചുകൊണ്ട് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചര്‍മ്മത്തിന്‍റെ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍, ചർമ്മത്തിന് വലിയ ദോഷം വരുത്തുന്ന ചില ശീലങ്ങളുണ്ട്. നാമറിയാതെയാവും ചിലപ്പോള്‍ ഇത് ചെയ്യുന്നത്. ഈ ശീലങ്ങള്‍ ഒഴിവാക്കുന്നത് ചര്‍മ്മത്തിന്‍റെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിയ്ക്കും.
നിങ്ങളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്ന ഈ ശീലങ്ങൾ ഏതൊക്കെയാണ് എന്നറിയാം .
മുഖം കഴുകാതെ ഉറങ്ങുക
ഉറങ്ങാൻ പോകുന്നതിനു മുമ്പ് മുഖം കഴുകേണ്ടത് അത്യാവശ്യമാണ്. പകൽ സമയത്ത്, ധാരാളം പൊടികളും ദോഷകരമായ മാലിന്യങ്ങളും നമ്മുടെ ചർമ്മത്തിൽ അടിഞ്ഞു കൂടുന്നു. ഇത് ഏറെ നേരം മുഖത്ത് ഉണ്ടാവുന്നത് ചര്‍മ്മത്തിന് നല്ലതല്ല. ഈ അഴുക്കുകള്‍ നമ്മുടെ ചര്‍മ്മത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും ചർമ്മത്തിൽ പല പ്രശ്നങ്ങളും ഉണ്ടാവാന്‍ ഇടയാക്കുകയും ചെയ്യും
മുഖം അമിതമായി കഴുകുന്നത്
മുഖം വൃത്തിയാക്കൽ എല്ലാവരുടെയും ദിനചര്യകളുടെ അവിഭാജ്യ ഘടകമായിരിക്കണം. ഇത് മുഖത്ത് അടിഞ്ഞുകൂടുന്ന പൊടികള്‍ നീക്കം ചെയ്യുകയും സുഷിരങ്ങൾ അൺബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും, ദിവസത്തിൽ പല തവണ മുഖം കഴുകുന്നത് ചർമ്മത്തിന് നല്ലതല്ല. ഇപ്രകാരം ചെയ്യുന്നത് ചര്‍മ്മത്തിലുള്ള പ്രകൃതിദത്ത എണ്ണകളെ ഇല്ലാതാക്കും. ഇത് ചര്‍മ്മത്തിന്‍റെ സ്വാഭാവിക സൗന്ദര്യം ഇല്ലാതാക്കും.
ദീര്‍ഘനേരം ചൂടുള്ള വെള്ളത്തില്‍ കുളിയ്ക്കുന്നത് ഒഴിവാക്കണം
ഒരു നീണ്ട പ്രവൃത്തി ദിവസത്തിന് ശേഷം അല്ലെങ്കിൽ ആഴ്ചയിൽ ഒരിയ്ക്കല്‍ ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍, ഇത് അധികസമയമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ചൂടുവെള്ളത്തില്‍ ദീര്‍ഘനേരം കുളിയ്ക്കുന്നത് നമ്മുടെ ചർമ്മത്തിന്‍റെ ഏറ്റവും മുകളിലെ പാളിയായ എപിഡെർമിസിന് കേടുവരുത്തുന്നു. ഇത് ചര്‍മ്മ രോഗങ്ങള്‍ക്ക് വഴിതെളിക്കും.
സോഡിയം അമിതമായി കഴിക്കുന്നത്
സോഡിയം നിർജ്ജലീകരണത്തിന് ഇടയാക്കുന്നു. സോഡിയം അമിതമായി കഴിക്കുന്നത് മുഖത്തിന് വീക്കമുണ്ടാകാന്‍ കാരണമാകും. ഉപ്പ് അധികം കഴിയ്ക്കുന്നത് ഒഴിവാക്കുക. സോഡിയം നിർജ്ജലീകരണത്തിന് ഇടയാക്കുകയും ചര്‍മ്മം വരണ്ടതും മങ്ങിയതുമാക്കി മാറ്റും.
ഓവർ ഫോളിയേറ്റിംഗ്
എക്സ്ഫോളിയേഷന്‍റെ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. മാർക്കറ്റിൽ നിരവധി എക്സ്ഫോളിയേറ്റ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്. അടഞ്ഞുപോയ സുഷിരങ്ങൾ വൃത്തിയാക്കാനും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും എക്സ്ഫോളിയേഷൻ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് തൽക്ഷണ തിളക്കവും നിറവും നൽകുന്നു. എന്നാല്‍, എക്സ്ഫോളിയേഷന്‍ അധികമായാല്‍ അത് ചര്‍മ്മത്തിന് ദോഷം ചെയ്യും.
നിങ്ങളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്ന ശീലങ്ങളെ കുറിച്ച് ബോധവാന്മാരാകുന്നത് ചർമ്മത്തെ നന്നായി പരിപാലിക്കാൻ സഹായിക്കും. ശരിയായ ചർമ്മസംരക്ഷണം ദിനചര്യയുടെ ഭാഗമാക്കാന്‍ ശ്രദ്ധിക്കണം. അല്പം ശ്രദ്ധ നല്‍കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതും ആരോഗ്യകരവും യുവത്വമുള്ളതുമായി നിലനിര്‍ത്താന്‍ സാധിക്കും.
إرسال تعليق