കൊച്ചിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റില്‍ മുക്കി കൊന്ന സംഭവത്തില്‍ നിര്‍ഡണ്ണായക വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട നോറ എന്ന കുഞ്ഞിന്റെ പിതാവ് സജീവും, പിതാവിന്റെ അമ്മ സിപ്‌സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഇരുവരും നിരവധി മോഷണ, ലഹരി മരുന്ന് കേസുകളിലെ പ്രതികളാണ്. സിപ്‌സിക്ക് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. സിപ്‌സിയുടെ വഴിവിട്ട ബന്ധങ്ങളും, അടിമയെപ്പോയെ ഉള്ള പെരുമാറ്റവുമാണ് കൊലപാതകം നടത്താനുള്ള കാരണം എന്നാണ് സൂചന. സിപ്‌സിയോടുള്ള അസംതൃപ്തി മൂലം അവരുമായി അകന്നിരുന്നുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം ലഹരിമരുന്ന് ഇടപാടുകള്‍ക്കുള്ള മറയായാണ് സിപ്‌സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. യാത്രകളില്‍ കുട്ടികളെ കൂടെ കൂട്ടിയിരുന്നു. ഹോട്ടലുകളില്‍ റൂമെടുത്ത് താമസിക്കുമ്പോഴും കൂട്ടികളെ കൂട്ടിയിരുന്നു. ആര്‍ സംശയം തോന്നാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. കൊല്ലപ്പെട്ട നോറയുടെ മാതാവ് ഡിപ്‌സി ഇത് എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്നത്. കുട്ടികളെ സിപ്‌സി വിട്ട് കൊടുക്കാത്തതില്‍ തര്‍ക്കം നിലനിന്നിരുന്നു.
നോറയുടെ മരണത്തിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണങ്ങളുമായി ഡിപ്‌സി രംഗത്തെത്തിയിരുന്നു. കുട്ടികളുമായി അമ്മായിയമ്മ ഹോട്ടലുകളില്‍ മുറിയെടുക്കാറുണ്ട് അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയമുണ്ട്. ഇത് ചോദ്യംചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിക്ക് പരാതിനല്‍കിയത് അതിനാലാണെന്നുംന്ന് ഡിക്സി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പള്ളുരുത്തിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്. സംഭവത്തില്‍ അമ്മൂമ്മയുടെ സുഹൃത്തായ ജോണ്‍ ബിനോയ് ഡിക്രൂസിനെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞായിരുന്നു അമ്മൂമ്മ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ശ്വാസകോശത്തില്‍ വെളളം കയറിയാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും.
إرسال تعليق