ഇടുക്കി:
നെടുങ്കണ്ടത്ത് നാലാം ക്ലാസുകാരനായ മകന്റെ സൈക്കിൾ റോഡിൽ ഇറക്കണമെന്ന ആഗ്രഹത്തിന് തടയിടാന്‍ അമ്മ കണ്ടെത്തിയ ഉപായത്തില്‍ കുഴങ്ങി പൊലീസ്. റോഡിലൂടെ ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന വിചിത്ര അപേക്ഷയുമായി നാലാം ക്ലാസുകാരന്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഹണി കോട്ടേജില്‍ രാജേഷ് – ഗ്രീഷ്മ ദമ്പതികളുടെ മകനായ ദേവനാഥാണ് കൗതുകകരമായ ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.
‘എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുമതി തരണം. റോഡിലൂടെ സൈക്കിള്‍ ഓടിക്കാനുള്ള അനുവാദം തരണമെന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു’ നോട്ടുബുക്കിൽ നിന്ന് കീറിയെടുത്ത കടലാസില്‍ കുട്ടി എഴുതി.
വിചിത്ര അപേക്ഷ കണ്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. മൂന്ന് മാസം മുന്‍പ് ദേവനാഥിന് അവന്റെ അമ്മാവന്മാർ വിദേശ നിര്‍മ്മിതമായ ഗിയറുള്ള സൈക്കിള്‍ സമ്മാനമായി നല്‍കിയിരുന്നു. കാല്‍ എത്താതിരുന്നിട്ടും മൂന്ന് മാസക്കാലം ഏറെ പരിശ്രമിച്ചാണ് ദേവനാഥ് സൈക്കിള്‍ ഓടിക്കാൻ പഠിച്ചത്. സൈക്കിളുമായി സ്‌കൂളിൽ പോകണമെന്ന മകന്‍റെ ആഗ്രഹത്തിന് തടയിടാനായി ലൈസന്‍സ് ആവശ്യമാണെന്ന് അമ്മ പറഞ്ഞതിനെ നാലാം ക്ലാസുകാരന്‍ ഗൗരവത്തിൽ എടുക്കുകയായിരുന്നു.
Post a Comment