Join Our Whats App Group

ഒരു ലക്ഷം രൂപ വരെ ധന സഹായം scholarship for students

 



വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം. മുഖ്യമന്ത്രിയുടെ പത്തിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രതിഭ ധനസഹായത്തിന് വേണ്ടിയുള്ള അപേക്ഷകളാണ് ആരംഭിച്ചിരുന്നത്.


ബിരുദ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി മാസം ഇരുപത്തി ഒന്നാം തീയതി മുതൽ ഇതിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ധനസഹായം ആണ് ഈയൊരു പദ്ധതി പ്രകാരം സ്കോളർഷിപ്പ് ആയി ലഭിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിന്റെ www.dcescholarship.gov.in എന്ന പോർട്ടലിൽ ഫെബ്രുവരി മാസം ഇരുപത്തി ഒന്നാം തീയതി മുതൽ ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

മാർച്ച് മാസം അഞ്ചാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം അനുവദിച്ചു നൽകിയിരിക്കുന്നത്. 2020 21 വർഷം അവസാന വർഷം ഡിഗ്രി ബിരുദ പരീക്ഷ പാസായവരിൽ നിന്നും ആണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

ആകെ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർഥികളെ സ്കോളർഷിപ്പിലേക്ക് വേണ്ടി തിരഞ്ഞെടുക്കുക. സംസ്ഥാനത്തെ 14 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ നിന്നും 2020 21 അധ്യായന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച 75 ശതമാനം മുകളിൽ മാർക്കുള്ള വിദ്യാർത്ഥികൾക്കും സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും ആണ് അപേക്ഷ സമർപ്പിക്കുവാൻ അർഹതയുള്ളത്. രണ്ടര ലക്ഷം രൂപയിൽ താഴെ ആയിരിക്കണം അപേക്ഷകരുടെ വാർഷിക വരുമാനം ഉണ്ടാകേണ്ടത്.


🔴സ്‌കോളർഷിപ്പ് അപേക്ഷ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു👇



APPLY FOR SCHOLARSHIP 

Post a Comment

Previous Post Next Post
Join Our Whats App Group