Join Our Whats App Group

Budget 2022 | ബജറ്റ് കഴിഞ്ഞു, ഡിജിറ്റല്‍ റുപ്പീ വരുന്നു; ഇനി ക്രിപ്റ്റോകറന്‍സിക്ക് എന്ത് സംഭവിക്കും?

 


ന്യൂ ഡല്‍ഹി : 

കേന്ദ്ര ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു രാജ്യത്തിന് സ്വന്തമായി ഒരു ഡിജിറ്റല്‍ കറന്‍സി (Digital Currency).

ബ്ലോക്ക് ചെയിന്‍ മാര്‍ക്കറ്റ് ടെക്നോളജി ഉപയോഗിച്ച്‌ 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ ആര്‍ബിഐ ഡിജിറ്റല്‍ റുപ്പീ (Digital Rupee) പുറത്തിറക്കുമെന്നാണ് ബജറ്റ് അവതരണ വേളയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. അതോടെപ്പം ക്രിപ്റ്റോകറന്‍സി (Cryptocurrency) ഇടപാടുകള്‍ക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ തീരുമാനവുമായിട്ടുണ്ട്.

ബ്ലോക്ക് ചെയിന്‍ മാതൃകയിലുള്ള ടെക്നോളജി വരുമ്ബോള്‍ ഇന്ത്യന്‍ റുപ്പീയും ക്രിപ്റ്റോകറന്‍സിലേക്ക് ഇറക്കനാകും കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ സാമ്ബത്തിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാണെങ്കിലും ഇന്ത്യന്‍ കറന്‍സിയെ എങ്ങനെ വൃഛ്വലായി കേന്ദ്രം അവതരിപ്പിക്കുമെന്നാണ് നിലനില്‍ക്കുന്ന സംശയം.

Post a Comment

أحدث أقدم
Join Our Whats App Group