യുവ തലമുറകളെ നാശത്തിലേക്ക് തള്ളിവിടുന്ന പുകവലി - മയക്കുമരുന്ന് - ലഹരി മാഫിയയ്ക്കെതിരെ വ്യാപക ബോധവൽക്കരണത്തിന് നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ്.
മയക്കുമരുന്ന് ഉപയോഗത്തിന്റെ കാര്യത്തിൽ ഗ്രാമങ്ങൾ പോലും എത്തിപ്പെടുക എന്നത് ഭയപ്പെടേണ്ട സാഹചര്യമാണ്.
യുവാക്കളെയും, വിദ്യാർത്ഥികളെയും സ്ത്രീകളെയും മയക്കുമരുന്ന് മാഫിയാ വാഹകരായി അവർ പോലുമറിയാതെ ഉപയോഗപ്പെടുത്തുകയാണ്.ഇന്നല്ലെങ്കിൽ നാളെ നമ്മുടെ നാടും ഈ മാഫിയ വലയിൽ പെട്ടേക്കാം.മുഴുവൻ നഗര ഗ്രാമങ്ങളിലേയും ഉത്തരവാദപ്പെട്ടവർ ഇതിനെതിരെ പോരാട്ടം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് പോലീസിന്റെയും, എക്സൈസിന്റെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വ്യാപക ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്.ഇതിന്റെ ഭാഗമായി ഫെബ്രുവരി 01 മുതൽ 28 വരെ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ പോസ്റ്റർ പ്രകാശനം തളിപ്പറമ്പ എക്‌സൈസ് ഓഫീസിൽ വെച്ച് സർക്കിൾ ഇൻസ്‌പെക്ടർ ബി കെ ശ്രീരാഗ് കൃഷ്ണ നിർവ്വഹിച്ചു. പോസ്റ്റർ പതിക്കൽ,ജാഗ്രത സമിതി രൂപീകരണം, ബോധവൽക്കരണ ക്ലാസുകൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.
إرسال تعليق