കുറ്റ്യാടി :
മലപ്പുറത്ത് തളര്‍ന്ന് കിടക്കുന്ന അമ്മയ്ക്കരികില്‍ വെച്ച് മകളെ ക്രൂരമായി പീഡിപ്പിച്ചു. അരീക്കോട് കാവനൂരിലാണ് അതിദാരുണമായ സംഭവം നടന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ് ആണ് പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും മുഴക്കി. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും കട്ടിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്നത് മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളാണ്. ഈ മകളെയാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വാടക ക്വാര്‍ട്ടേഴ്സിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറിയ പ്രതി പീഡിപ്പിച്ചത്. തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളര്‍ന്നു കിടക്കുന്ന അമ്മയ്ക്ക് കരയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.
അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേ യുവതിയെ മൂന്നു മാസം മുന്‍പും ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നു. എന്നാല്‍ ഭയം മൂലം പെണ്‍കുട്ടി അത് പുറത്ത് പറഞ്ഞിരുന്നില്ല. പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകള്‍ വേറേയുമുണ്ട്. പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ പരാതി അറിയിച്ച അയല്‍ക്കാരിയുടെ ഭര്‍ത്താവിനെ പ്രതിയുടെ ആളുകള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സാക്ഷി പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇയാള്‍ ജാമ്യത്തിലിറങ്ങിയാല്‍ ജീവന് ഭീഷണിയാണെന്ന് നാട്ടുകാര്‍ ഉള്‍പ്പെടെ പറയുന്നു.
إرسال تعليق